ഈ‌ അഞ്ച് ഭക്ഷണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : ചർമ്മ സംരക്ഷണത്തിന് മണിക്കൂറുകളോളം ചെലവഴിക്കുന്നവരുണ്ട്. തിളങ്ങുന്ന ചർമ്മത്തിനായി വിപണിയിൽ ലഭ്യമായ പല ഉൽപ്പന്നങ്ങളും വാങ്ങി പരീക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചർമ്മത്തിന്റെ കാര്യത്തിൽ പ്രധാനമാണെന്ന് വിദ​​ഗ്ധർ പറയുന്നു. മൃദുവായതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം...

അവോക്കാഡോ...

ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ അവോക്കാഡോ ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും, അധിക എണ്ണ നീക്കം ചെയ്യാനും അവോക്കാഡോ കഴിയും.

ഓറഞ്ച്...

ഓറഞ്ചിന്റെ തൊലിയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തൊലിയിൽ ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് പതിവായി ഫേസ് പായ്ക്കുകളിൽ ഉപയോഗിക്കുന്നത് തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം നൽകും. 100% ഓറഞ്ച് ജ്യൂസ് ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന ഒരു മികച്ച മാർഗമാണ്. ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി പോലുള്ള പോഷകങ്ങളും കരോട്ടിനോയിഡുകൾ എന്നിവ യുവത്വത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും.

മത്തങ്ങ...

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (എ, സി), ധാതുക്കൾ എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങകളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പുതിയ ചർമ്മകോശങ്ങളുടെ നിർമ്മാണത്തിന് പ്രധാനമാണ്, കൂടാതെ എണ്ണ ഉൽപാദനം നിയന്ത്രിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും തുറന്ന സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

തക്കാളി...

വിറ്റാമിൻ എ, കെ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയിൽ നിറഞ്ഞിരിക്കുന്നു. തക്കാളി അസിഡിറ്റി ഉള്ളതിനാൽ സുഷിരങ്ങൾ ശക്തമാക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്ത സൺസ്ക്രീൻ ആയും പ്രവർത്തിക്കുന്നു.

സ്ട്രോബെറി...

ആൽഫ ഹൈഡ്രോക്‌സിൽ ആസിഡാൽ സമ്പന്നമായതിനാൽ സ്‌ട്രോബെറി ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാൻ സഹായിക്കുന്നു. സ്ട്രോബെറി കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്നു, വിറ്റാമിൻ സിയുടെ സാന്നിധ്യം മൂലം നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ നിറം കുറയ്ക്കാൻ സഹായിക്കുന്നു.

Advertisment