Advertisment

ക്രീമുകളും മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളും വിപണിയിൽ നിന്ന് വാങ്ങിക്കൂട്ടും മുമ്പ്, നിങ്ങളുടെ അടുക്കളയിലേക്ക് ഒന്ന് നോക്കൂ !

author-image
സത്യം ഡെസ്ക്
Updated On
New Update

ചർമ്മം കൂടുതൽ ഭംഗിയേറിയതാക്കാനും മുഖം കൂടുതൽ തിളങ്ങാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്.തേനും പാലും മുഖകാന്തി വർധിപ്പിക്കാൻ ആവോളം സഹായിക്കും. ഇവ രണ്ടും ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്നു.

Advertisment

publive-image

തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കഴുത്തിന്റെ പിൻഭാഗങ്ങളിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ദിവസവും ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം ലഭിക്കും. തേനും പാൽപ്പാടയും ചേർത്തും മുഖത്ത് പുരട്ടാവുന്നതാണ്.

തേനും നാരങ്ങയും: ഇതൊരു മികച്ച മോയ്‌സ്ചുറൈസർ ആണ്. മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്റ്റീരിയയെ നശിപ്പിക്കാൻ നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അസിഡിന് കഴിയും. അതോടൊപ്പം തേനിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റിബാക്റ്റീരിയല്‍ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുകയും ചെയ്യും.

ഉപയോഗിക്കേണ്ട വിധം: രണ്ട് ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിട്ട് ആകുംബോശെയ്ക്കും ഇത് ചർമ്മത്തിൽ ഉണങ്ങിപ്പിടിച്ചിരിക്കും. ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകി കളയാം. ഇത് ദിവസവും ചെയ്യുക.

beauty tips halth news
Advertisment