വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ചു മുഖത്തെ ചുളിവുകള്‍ മാറ്റാം

ഹെല്‍ത്ത് ഡസ്ക്
Saturday, February 20, 2021

പ്രായം കൂടുമ്പോള്‍ മുഖത്തിന് ചുളിവുകള്‍ വീഴുന്നത് സാധരമാണ്. എങ്കിലും മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ കുറവാണ്. ഇതിനായി വിപണികളില്‍ നിന്നും സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരും ബ്യൂട്ടി പാര്‍ലറുകളില്‍ കയറി ഇറങ്ങുന്നവരും കുറവല്ല.

എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പ്രകൃതിദത്ത ഫേസ് പായ്ക്കുകള്‍ തയ്യാറാക്കാവുന്നതാണ്. അതിലൊന്നാണ് തൈരും ചെറുപയര്‍ പൊടിയും. ഇവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലുളള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്.

ചര്‍മ സൗന്ദര്യത്തിനും മികച്ചതാണ് തൈര്. ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയാനും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം ഇതിനു സാധിക്കുന്നു. ചെറുപയര്‍ പൊടി നല്ലൊരു സ്‌ക്രബറാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ചര്‍മത്തിന് വളരെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന പായ്ക്ക്. ഇത് ചര്‍മം അയഞ്ഞു പോകാതെ തടയുന്നു.

×