New Update
ഉഴവൂർ: വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ പാറത്തോട് കവലയിലെ കാശാപ്പ് ശാലയിൽ വെട്ടുവാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഇന്ന് പുലർച്ചെയാണ് പോത്ത് വെളിച്ചം കണ്ട് ഓടിയത്. പലതവണ അറവുകാരനും സഹായിക്കളും പോത്തിനെ പിടിക്കാനുള്ള ശ്രമങ്ങൾ പാളി.
Advertisment
/sathyam/media/post_attachments/3oXCxxsnOJg9eLa4cm2M.jpg)
അവസാനം പോത്ത് ഉഴവൂർ ടൗണിൽ എത്തി . ഇന്ന് ടൗണിൽ നല്ല തിരക്കായിരുന്നു . കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാരും, പോത്തിനെ വാങ്ങിയ അറവുകാരെന്റെ സഹായികളും ചേർന്ന് ഉഴവൂരിലെ ബാറിലെ മുറ്റത്തേക്ക് ഓടിച്ച് കയറ്റി.
തുടർന്ന് ബാറിലെ ഗേറ്റ് പൂട്ടിയതിന് ശേഷം പോത്തിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. അരീക്കര പാറത്തോട്ടിലെ കാശാപ്പ് ശാലയിൽ ശനി, ഞായർ ദിവസങ്ങളിൽ നാല് പോത്തിനെ വരെ കശാപ്പ് ചെയ്യാറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us