Advertisment

ഭീമ കോറെഗാവ്: ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പുരോഹിതന്‍ അറസ്റ്റില്‍

New Update

ഡല്‍ഹി: ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട്, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ വീട്ടില്‍നിന്നാണ് എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം കസ്റ്റിഡിയില്‍ എടുത്തത്.

Advertisment

publive-image

സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്നാണ് എന്‍ഐഎ പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫണ്ട് സമാഹരിച്ചിരുന്നതായും എന്‍ഐഎ ആരോപിച്ചു.

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവരുമായി സ്റ്റാന്‍ സ്വാമിക്കു ബന്ധമുള്ളതായി എന്‍ഐഎ പറഞ്ഞു.

ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു.

beema coragov case
Advertisment