Advertisment

ശീമാട്ടി ഉടമ ബീന കണ്ണന്‍റെ പിതാവ് വി. തിരുവെങ്കിടം (90) അന്തരിച്ചു. ആള്‍ത്തിരക്ക് ഒഴിവാക്കാന്‍ മരണ വാര്‍ത്ത പുറത്തുവിട്ടത് സംസ്കാര ശേഷം

New Update

publive-image

Advertisment

കൊച്ചി ∙ ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒയുമായ ബീന കണ്ണന്റെ പിതാവ് വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു . ഇന്നു രാവിലെയായിരുന്നു അന്ത്യം.

സംസ്കാരം ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തിൽ നടന്നു. ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ മകളാണ് ബീന കണ്ണൻ. ലോക് ഡൌണ്‍ നിയന്ത്രണങ്ങളുടെ  പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങിൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ സംസ്കാര ചടങ്ങുകള്‍ക്ക് തൊട്ടു മുന്‍പാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

കോട്ടയത്തെ സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്നും സഹായ സഹകരണങ്ങൾ നൽകിയിട്ടുള്ള വ്യക്തിത്വമായിരുന്നു. 110 വർഷം മുൻപ് സ്ഥാപിതമായ ലോകോത്തര വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയായിരുന്നെങ്കിലും വിവിധ ആവശ്യങ്ങളുമായി മുൻപിൽ എത്തുന്നവരെ നിരാശരാക്കി മടക്കാറില്ലായിരുന്നു. ശീമാട്ടിയെ ഇപ്പോൾ നയിക്കുന്ന ബീനാ കണ്ണൻ ഏക മകളാണ്.

 

latest
Advertisment