‘പണി’ നിര്‍ത്താതെ വാട്‌സ്ആപ്പ് അമ്മാവന്‍മാര്‍, ഇക്കുറി പെട്ടത് കോട്ടയത്തെ സ്റ്റാര്‍ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയും ബിയര്‍ പ്രേമികളും

ഉല്ലാസ് ചന്ദ്രൻ
Saturday, December 7, 2019

കോട്ടയം: കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 499 രൂപയ്ക്ക് അണ്‍ലിമിറ്റഡായി ബിയറും ബിരിയാണിയും ലഭിക്കുമോ..! രണ്ടു ദിവസമായി കോട്ടയത്തെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ സന്ദേശമാണ് ഇത് ഇത്. ഡിസംബര്‍ എട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി എട്ടു മണിവരെ നാഗമ്പടത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ അണ്‍ലിമിറ്റഡായി ബിയറും ബിരിയാണിയും ലഭിക്കുമെന്നതായിരുന്നു വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. ഈ പ്രചാരണത്തിന് വിശ്വാസ്യത ലഭിക്കുന്നതിനായി ഇതോടൊപ്പം ഓഡിയോ സന്ദേശവും പ്രചരിച്ചിരുന്നു.

പാലക്കാട് ഇന്ദ്രപ്രസ്ഥ ഇറക്കിയ ബ്രോഷര്‍

ആ സന്ദേശം ഇങ്ങനെ: 2019 ഡിസംബര്‍ 8 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് കോട്ടയം നാഗമ്പടം ഇന്ദ്രപ്രസ്ഥയില്‍ ( Hotel fairmont ) 499 രൂപക്ക് ആവശ്യത്തിനു ബിയറും ബിരിയാണിയും. Unlimited offer
എന്നാല്‍, കോട്ടയത്തെ ഇന്ദ്രപ്രസ്ഥ അധികൃതര്‍ക്ക് ഇതേപ്പറ്റി ഒരു അറിവും ഇല്ല. നേരത്തെ പാലക്കാട് ഇന്ദ്രപ്രസ്ഥയിലെ ഓഫറടങ്ങിയ പരസ്യവും ഓഡിയോ സന്ദേശവും പലര്‍ക്കും ലഭിച്ചിരുന്നതിനാല്‍ അവരും വിശ്വസിച്ചില്ല.

കോട്ടയം ഇന്ദ്രപ്രസ്ഥ

ശരിക്ക് പാലക്കാട് ഇന്ദ്രപ്രസ്ഥാ ഹോട്ടലില്‍ ആയിരുന്നു ഓഫര്‍ ഉണ്ടായിരുന്നത്. ഈ പാലക്കാട് ഹോട്ടലില്‍ വിളിച്ച് ഫോണ്‍ റെക്കോര്‍ഡ് ചെയ്തതിന്റെ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പിന്നീട് ഈ സന്ദേശം എക്‌സൈസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ പാലക്കാട് ഇന്ദ്രപ്രസ്ഥ അധികൃതര്‍ വെട്ടിലാവുകയും ഈ ഓഫര്‍ ഒഴിവാക്കുകയുമായിരുന്നു.

×