ഹരിയാനയിലെ അംബാല ക്യാന്‍റ് മണ്ഡിയിലുള്ള ക്ഷേത്രത്തിനുമുന്നിൽ "ജഡാധാരി" എന്ന പേരിൽ കഴിഞ്ഞ രണ്ടുവർഷമായി ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന പ്രാകൃതവേഷം ധരിച്ച യുവാവ്. അദ്ദേഹം എവിടെനിന്നു വന്നെന്നോ, ഏതു നാട്ടുകാരെന്നോ ആർക്കുമറിയില്ലായിരുന്നു. ക്ഷേത്ര പരിസരത്തുതന്നെയായിരുന്നു ഊണും ഉറക്കവും താമസവും.
/sathyam/media/post_attachments/31PzLFpjeYb1WHqsr0pl.jpg)
ആളുകൾ നൽകുന്ന സഹായങ്ങൾകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. സ്ഥിരമായി കഞ്ചാവ് വലിക്കു മായിരുന്നത്രെ. കഞ്ചാവിനടിമയുമായിരുന്നു. അധികം ആരോടും സംസാരിക്കുകയോ മനസ്സുതുറക്കുകയോ ചെയ്യാതെ തികച്ചും അന്തർമുഖനായാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.എന്തുചോദിച്ചാലും മൗനമായിരുന്നു ഉത്തരം.
സത്യം പുറത്തുവന്നത് കാലിൽ സംഭവിച്ച മുറിവുമൂലം..
ഇക്കഴിഞ്ഞ വ്യാഴാഴ്ച ജഡാധാരി ക്ഷേത്രപരിസരത്ത് മറിഞ്ഞുവീണതിന്റെ ഫലമായി കാലിൽ വലിയ മുറിവ് രൂപപ്പെടുകയും ആളുകൾ അദ്ദേഹത്തെ സമീപത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിക്കുകയുമായിരുന്നു. ധാരാളം രക്തം വാർന്നൊഴുകിയിരുന്നതിനാൽ ആൾ തീർത്തും അവശനായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട "ഗീതാ ഗോപാൽ" എന്ന സംഘടനയുടെ പ്രതിനിധികൾ അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഓർക്കുന്നില്ല എന്നായിരുന്നു മറുപടി.
പിറ്റേദിവസം അദ്ദേഹം തന്നെ അവരെ വിളിച്ചശേഷം ഒരു മൊബൈൽ നമ്പർ ഓർമ്മയുണ്ടെന്നുപറഞ്ഞ് അത് നൽകുകയായിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോഴാണ് സത്യത്തിൽ അവർപോലും ഞെട്ടിപ്പോയത്.
ഉത്തർപ്രദേശിലെ ആസംഗഢിലുള്ള ധനജ്ഞയ് താക്കൂർ എന്ന ജഡാധാരിയായ യാചകൻ ( നടുക്കിരിക്കുന്നത് ) ഒരു സമ്പന്ന കുടുംബത്തിലെ ഏക ആൺ തരിയാണ്. പിതാവ് കൽക്കത്തയിലെ ഒരു ബഹുരാഷ്ട്രകമ്പനി യുടെ സിഇഒ ആയിരുന്നു. മൂന്നു മക്കളിൽ ഇളയയാളായിരുന്നു ധനജ്ജയ്.മൂത്തവർ രണ്ടും പെണ്മക്കൾ.
മാതാപിതാക്കളുടെയും സഹോദരിമാരുടെയും സ്നേഹലാളനകൾ ആവോളം ലഭിച്ചതിനാലാകാം ധനജ്ജയ് ആർഭാടങ്ങളും ആഘോഷവുമായി ജീവിതം ഒരർത്ഥത്തിൽ ആർത്തുല്ലസിക്കുകയായിരുന്നു. സഹോദ രിമാരെ വിവാഹം കഴിച്ചതും വലിയ ബിസ്സിനസ്സ് മാൻമാരെയായിരുന്നു. ഒരേസമയം 4 കാറുകളാണ് വീട്ടിൽ പാർക്ക് ചെയ്തിരുന്നത്.പണത്തിനും കുറവില്ല. ധനജ്ജയ് യുടെ ഏതാവശ്യവും ഞൊടിയിടയിൽ നിറവേറ്റപ്പെട്ടിരുന്നു.
ഡിഗ്രി പഠനകാലത്താണ് ധനജ്ജയ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നത്. ഒടുവിലത് നിയന്ത്രണാതീതമായി. പുത്രവാത്സല്യം മൂലം മകന്റെ വഴിവിട്ട ജീവിതത്തിനു ആദ്യമെല്ലാം വാരിക്കോരി പണം നൽകി കൂട്ടുനിന്ന അമ്മയ്ക്ക് പിന്നീട് കണ്ണീരായിരുന്നു ദിനരാത്രങ്ങൾ. അപ്പോഴേക്കും ധനജ്ജയ് പൂർണ്ണമായതും ലഹരിക്കടിമയായി മാറിയിരുന്നു.
ഓർമ്മ നഷ്ടപ്പെട്ട ഒരുനാൾ അയാൾ ട്രെയിനിൽ ലക്ഷ്യമില്ലാതെ യാത്രയായി.1000 കിലോമീറ്ററകലെയുള്ള അംബാല നഗരത്തിൽ ട്രെയിനിറങ്ങിയ അയാൾ പലയിടത്തും അലഞ്ഞുതിരിഞ്ഞാണ് ഒടുവിൽ മണ്ഡിയിലുള്ള ക്ഷേത്രത്തിനുമുന്നിലെത്തിയതും കഴിഞ്ഞ രണ്ടുവർഷമായി ഭിക്ഷയാചിച്ചു ജീവിച്ചതും.
ധനജ്ജയ് മരണപ്പെട്ടുകാണും എന്ന് പൂർണ്ണമായും കരുതിയിരുന്ന കുടുംബത്തിന് അദ്ദേഹം ജീവനോടെയി രിക്കുന്നുവെന്ന വാർത്ത അവിശ്വനായീയമായി. അന്വേഷിക്കാൻ ഒരിടവും ബാക്കിയില്ലായിരുന്നു. ടി.വി.യിലും പത്രങ്ങളിലുംവരെ പരസ്യവും നൽകിയിരുന്നു.ഇളയ സഹോദരി നേഹയും ഭർത്താവും ഇന്നലെ അംബാലിയിലെത്തി സഹോദരനെ തിരിച്ചറിഞ്ഞു.
നാട്ടുകാർക്കെല്ലാം നന്ദി രേഖപ്പെടുത്തി ഇന്നലെ വൈകിട്ടുതന്നെ അവർ സഹോദരനുമായി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ആസംഗഢിൽ വലി യൊരു ഹോട്ടലും ,ടൊയോട്ട കാറുകളുടെ ഷോറൂമും, വ്യാപാര സ്ഥാപനങ്ങളും രണ്ടുനില വീടും ഇപ്പോഴും ധനജ്ജയ് യുടെ പേരിലാണെന്നും അതെല്ലാം നോക്കിനടത്തുന്നത് വൃദ്ധരായ മാതാപിതാക്കളാണെന്നും സഹേദരി നേഹ പറഞ്ഞു. സഹോദരന് മികച്ച ചികിത്സ ലഭ്യമാക്കി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് കൊണ്ടുവരുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്നും അവർ പറഞ്ഞു.
കോടികളുടെ ആസ്തിയുള്ള വലിയൊരു ബിസ്സിനസ്സ് സാമ്രാജ്യത്തിനുടമയായിരുന്നു രണ്ടുവർഷമായി തങ്ങൾക്കിടയിൽ യാചകനായി ജീവിച്ച വ്യക്തിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാത്ത അമ്പരപ്പിലാണ് അംബാല മണ്ഡിയിലെ ക്ഷേത്രജീവനക്കാരും നാട്ടുകാരും.
( പാഠം. ആണ്മക്കളിൽ അമിതമായി വാത്സ്യല്യങ്ങൾ ചൊരിയുന്ന അമ്മമാർക്ക് )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us