യാചക പുനരധിവാസം സജീവമാക്കി പാലാ നഗരസഭ. നഗരം യാചക മുക്തമാക്കും…

ന്യൂസ് ബ്യൂറോ, പാലാ
Friday, January 22, 2021

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.

നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രത്തിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് പുതുതായി അടുത്ത കാലത്ത് യാചകരെ എത്തിച്ചിരുന്നില്ല. ഇവിടെ എല്ലാവർക്കും രോഗമുക്തി ഉറപ്പായതിനെ തുടർന്നാണ് നഗരത്തിൽ അടുത്ത ദിവസങ്ങളിലായി യാചകർ അലഞ്ഞു തിരിയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭാധികൃതരും ആരോഗ്യ വിഭാഗവും നടപടികളാരംഭിച്ചത്.

ഇന്ന് കണ്ടെത്തിയ യാചകരെ പോലീസിന്‍റെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗo പിടികൂടി ജനറൽ ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും വിധേയമാക്കിയ ശേഷമാണ് പാലാ മരിയ സദനത്തിലുള്ള യാചക പുനരധിവാസ കേ ന്ദ്രത്തിലെത്തിച്ചത്.

സമ്പൂർണ്ണ യാചകമുക്ത നഗരം എന്നതാണ് ലക്ഷ്യമെന്ന് ചെയർമാൻ ആന്റോ ജോസും ബൈജു കൊല്ലം പറമ്പിലും പറഞ്ഞു. അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അവർ അറിയിച്ചു.

ഇന്ന് നടന്ന യാചക പുനരധിവാസ നടപടികൾക്ക് വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വം, രൻജിത്ത്, അശോക് കുമാർ എന്നിവര്‍ക്കൊപ്പം പോലീസ് അധികൃതരും നേതൃത്വം നൽകി.

 

 

×