മനാമ: ബഹ്‌റൈന്റെ ചരിത്രത്തില്‍ ആദ്യമായി എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണം. ശനിയാഴ്ച അബുദാബിയിലെ പരിപാടികള്‍ക്കുശേഷം ഉച്ചതിരിഞ്ഞ് മനാമയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജകുടുംബാംഗങ്ങളും വിശിഷ്ടവ്യക്തികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഉച്ചമുതല്‍ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ വന്‍ജനക്കൂട്ടം തീര്‍ത്ത ആവേശംനിറഞ്ഞ അന്തരീക്ഷത്തിലാണ് ഇന്ത്യന്‍സമൂഹത്തെ മോദി അഭിസംബോധന ചെയ്തത്. ബഹ്‌റൈന്‍ പോലീസ് ബാന്‍ഡ് സംഘമാണ് മോദിയെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. സന്ധ്യയോടെ വേദിയിലെത്തിയ പ്രധാനമന്ത്രിയെ ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം എതിരേറ്റത്. ബഹ്‌റൈനുമായി ഒട്ടേറെതലങ്ങളില്‍ ബന്ധം ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്തശേഷം രാത്രി ബഹ്‌റൈന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഒരുക്കിയ അത്താഴവിരുന്നിലും സംബന്ധിച്ചു.ഇന്ന് മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ 30 കോടി രൂപ ചെലവിട്ടാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്.