Advertisment

ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ ബെല്‍ജിയത്തിന് സ്വര്‍ണം; ഫൈനലില്‍ തോല്‍പിച്ചത് കരുത്തരായ ഓസ്‌ട്രേലിയയെ

New Update

publive-image

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ച്‌ ബെല്‍ജിയം സ്വര്‍ണം നേടി. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ബെല്‍ജിയം വിജയം നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

സെമിയില്‍ ഇന്ത്യയെ കീഴടക്കിയാണ് ബെല്‍ജിയം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഓസ്‌ട്രേലിയ ജര്‍മനിയെ കീഴടക്കി ഫൈനലിലേക്ക് പ്രവേശിച്ചു. ബെല്‍ജിയം ഹോക്കി ടീം ഒളിമ്പിക്‌സില്‍ നേടുന്ന ആദ്യ സ്വര്‍ണമാണിത്.

Advertisment