രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; പരിക്കേറ്റ ബെന്‍ സ്റ്റോക്‌സ് പുറത്ത്‌

സ്പോര്‍ട്സ് ഡസ്ക്
Tuesday, April 13, 2021

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. കൈയ്ക്ക് പരിക്കേറ്റ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ഈ സീസണ്‍ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് താരമായ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് പരിക്കേറ്റത്.

തുടര്‍ന്ന് രാജസ്ഥാന് വേണ്ടി സ്റ്റോക്‌സ് ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കിലും പൂജ്യത്തിന് പുറത്താവുകയായിരുന്നു.

×