Advertisment

മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ് '; അറിയാം മത്തങ്ങയുടെ ഈ ​ഗുണങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൂടാതെ ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍, ഫൈ​റ്റോ​സ്‌​റ്റീ​റോ​ളു​കള്‍ ,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നിവയുടെയും കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്.

Advertisment

publive-image

ഒന്ന്...

മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ , മഗ്നീഷ്യം , സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രക്തസമ്മർദവും ഉയർന്ന കൊളസ്ട്രോളും കുറയ്ക്കാൻ മത്തങ്ങാക്കുരുവിന് കഴിയും.

രണ്ട്...

മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്.

മൂന്ന്...

മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.

നാല്...

പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ അത് സഹായിക്കും. ആർത്തവ വിരാമം വന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കാൻ മത്തങ്ങാക്കുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.

അഞ്ച്...

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയായ Prostatic Hyper Plasia (BPH) യുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ മത്തങ്ങാക്കുരു സഹായിക്കും. യൂറിനറി ബ്ലാഡറിന് ഉണ്ടാകുന്ന രോഗാവസ്ഥകളെ കുറയ്ക്കാനും മത്തങ്ങാക്കുരു മത്തങ്ങാക്കുരു സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

ആറ്...

മത്തങ്ങയിൽ ധാ​രാ​ളം പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ കു​ട്ടി​ക​ളു​ടെ വ​ളര്‍​ച്ച​യ്‌​ക്ക് അ​ത്യു​ത്ത​മമാണ്. ഊര്‍​ജ്ജം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാല്‍ വ്യാ​യാ​മ​ത്തി​ന് മുന്‍​പ് ക​ഴി​ക്കാന്‍ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ് മ​ത്ത​ങ്ങ​യു​ടെ കു​രു.

ഏഴ്...

കി​ഡ്‌​നി​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഉ​ത്ത​മ​മാ​ണ് മ​ത്ത​ങ്ങാ​ക്കു​രു.

Advertisment