സ്പോര്‍ട്‌സ് ബൈക്കായ TNT 600i -യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 10, 2020

സ്പോര്‍ട്‌സ് ബൈക്കായ TNT 600i -യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെങ്കിലും 6.69 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ് ഈ മോഡല്‍. TNT300 -ന് സമാനമായ നേര്‍ത്ത ഹെഡ്‌ലാമ്പാണ് ഇതിലുള്ളത്. കൂടാതെ, ഫിലിപ്പീന്‍സ്-സ്‌പെക്ക് മോഡലിന് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഘടിപ്പിച്ചിരിക്കുന്നു.

ഇന്ത്യ-സ്‌പെക്ക് മോഡലിലെ സെമി ഡിജിറ്റല്‍ യൂണിറ്റാണ് ലഭിക്കുന്നത്. എന്നിരുന്നാലും, മോട്ടോര്‍സൈക്കിളിന്റെ ബാക്കി ഭാഗങ്ങള്‍ സമാനമായി തുടരുന്നു. 600 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഇത് 85.7 bhp കരുത്തും 54.6 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സസ്പെന്‍ഷനും ബ്രേക്കിംഗ് ഹാര്‍ഡ്വെയറും ഇന്ത്യന്‍ ഫോര്‍-സ്‌പെക്ക് മോഡലിന് സമാനമാണ്.

×