New Update
കോല്‍ക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ധാരണയിലെത്തി. കോണ്‍ഗ്രസ് 92 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 165 സീറ്റിലും മത്സരിക്കും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്(ഐഎസ്എഫ്) 37 മണ്ഡലങ്ങളില്‍ ജനവധി തേടും.
Advertisment
എട്ട് ഘട്ടമായി 294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ്, 10, 17, 22, 16, 29 തീയതികളിലാണ് മത്സരം നടക്കുന്നത്. മേയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രധാന എതിരാളികള്‍.