ബം​ഗാൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​വും കോ​ണ്‍​ഗ്ര​സും ധാ​ര​ണ​യി​ലെ​ത്തി:കോ​ണ്‍​ഗ്ര​സ് 92 സീ​റ്റി​ലും ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍ 165 സീ​റ്റി​ലും മ​ത്സ​രി​ക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 5, 2021

കോ​ല്‍​ക്ക​ത്ത: ബം​ഗാൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​വും കോ​ണ്‍​ഗ്ര​സും ധാ​ര​ണ​യി​ലെ​ത്തി. കോ​ണ്‍​ഗ്ര​സ് 92 സീ​റ്റി​ലും ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍ 165 സീ​റ്റി​ലും മ​ത്സ​രി​ക്കും. ഇ​ന്ത്യ​ന്‍ സെ​ക്കു​ല​ര്‍ ഫ്ര​ണ്ട്(​ഐ​എ​സ്‌എ​ഫ്) 37 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​ന​വ​ധി തേ​ടും.

എ​ട്ട് ഘ​ട്ട​മാ​യി 294 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മാ​ര്‍​ച്ച്‌ 27, ഏ​പ്രി​ല്‍ ഒ​ന്ന്, ആ​റ്, 10, 17, 22, 16, 29 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. മേ​യ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. ബി​ജെ​പി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ന്നീ പാ​ര്‍​ട്ടി​ക​ളാ​ണ് ബം​ഗാ​ളി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​ധാ​ന എ​തി​രാ​ളി​ക​ള്‍.

×