ചപ്പാത്തിയും റൊട്ടിയും ബം​ഗാളികൾക്ക് ഇഷ്ടമില്ല, ചോറും പരിപ്പുകറിയും പഴങ്കഞ്ഞിയും ഏറെയിഷ്ടം!

New Update

ബംഗാളികൾ ചപ്പാത്തി - റൊട്ടി ഇവ കഴിക്കില്ല. ചോറാണ് അവർക്കു പ്രിയം. പരിപ്പുകറിയും. നമ്മെപ്പോലെ ( എൻ്റെ തലമുറയിലുള്ളവർ) പഴങ്കഞ്ഞി പ്രിയരാണവർ. ചപ്പാത്തി അവർക്ക് കൊടുത്താൽ കഴിക്കുമെന്നല്ലാതെ അവർക്കതിഷ്ടമല്ല. ഡയബറ്റിക് ആയാലും അവർ ചപ്പാത്തി കഴിക്കാറില്ല.

Advertisment

publive-image

ഒഡീഷ,ഛത്തീസ്‌ ഗഡ്‌ സംസ്ഥാനക്കാരും ബംഗാളികളെപ്പോലെ ചോറും ,പഴങ്കഞ്ഞിയും ഇഷ്ടപ്പെടുന്നവരാണ്. അരിപൊടിച്ച് അതിൻ്റെ ചപ്പാത്തിയുണ്ടാക്കി ഇവർ വിശേഷദിവസങ്ങളിൽ കഴിക്കാറുണ്ട്. ഗോതമ്പുപയോഗം കുറവാണ്.

ഉത്തർപ്രദേശ്, ബിഹാർ, സംസ്ഥാനക്കാർ പൊതുവേ ചപ്പാത്തിപ്രിയരാണ്. കട്ടികുറഞ്ഞ ചപ്പാത്തിയും പരിപ്പുകറിയുമാണ് ഇവർക്ക് പ്രിയം. വിശേഷദിവസങ്ങളിൽ കടുകിന്റെ ഇലകളും കറിവയ്ക്കും.

രാജസ്ഥാൻ,പഞ്ചാബ്,ഹരിയാന സംസ്ഥാനക്കാർ പലതരം റൊട്ടികളുടെ ഉസ്താദുമാരാണ്. കൈകൾ കൊണ്ടുമാത്രം പരത്തി കനൽച്ചൂളയിലിട്ടു ചുട്ടെടുക്കുന്ന പഞ്ചാബികളുടെ തന്തൂർ റൊട്ടിയും ചിക്കൻ കറിയും ജീര റൈസും നാവിൽ കൊതിയൂറുന്ന വിഭവങ്ങളാണ്.

ഹരിയാനക്കാരുടെ മോട്ടാ റൊട്ടിയും ബാജെരെ കാ റൊട്ടിയും ( ചോളം),രാജസ്ഥാനിലെ വിവിധതരം ചെറുതും വലുതുമായ റൊട്ടികളും മടക്കു ചപ്പാത്തികളും വിവിധയിനം കറികളും ആർക്കും ഇഷ്ടപ്പെടു ന്നവയാണ്.

നബി - ഇന്നലെ ബംഗാൾ സ്വദേശികൾ ചപ്പാത്തിവേണമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാനീവിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

Advertisment