കോവിഡ് ബാധിതർ താമസിക്കുന്ന വീട് പുറത്ത് നിന്നും പൂട്ടിയ സംഭവം: നഗരസഭാ അധികൃതർ മാപ്പ് ചോദിച്ചു: നഗരസഭ അലുമീനിയം ഷീറ്റ് ഉപയോഗിച്ച്‌ മറച്ചത് അപ്പാർട്ട്‌മെന്റിലെ രണ്ട് ഫ്ലാറ്റുകൾ

author-image
admin
Updated On
New Update

ബംഗളൂരു: കോവിഡ് ബാധിതർ താമസിക്കുന്ന വീട് പുറത്ത് നിന്നും പൂട്ടിയ സംഭവത്തിൽ ബംഗളൂരു നഗരസഭാ അധികൃതർ മാപ്പ് ചോദിച്ചു. അപ്പാർട്ട്‌മെന്റിലെ രണ്ട് ഫ്ലാറ്റുകളാണ് നഗരസഭ അലുമീനിയം ഷീറ്റ് ഉപയോഗിച്ച്‌ മറച്ചത്.

Advertisment

publive-image

ഒരു വീടിനുള്ളിൽ സ്ത്രീയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. മറ്റൊന്നിൽ പ്രായമായ ദമ്പതികളും. അലുമീനിയം ഷീറ്റ് ഉപയോഗിച്ച്‌ മറച്ചതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്.

ഇതോടെ ബ്രഹാത് ബംഗളൂരു മഹാനഗര പാലിക കമ്മിഷണർ എൻ മഞ്ജുനാഥ് മാപ്പ് ചോദിച്ചു. നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് വീഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Advertisment