‘ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ് 2020’: 49 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഒന്നാമത്; ശ്രീനഗര്‍ ഏറ്റവും പിന്നില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 4, 2021

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്’ 2020-ല്‍ ഒന്നാം സ്ഥാനം നേടി ബെംഗളൂരു നഗരം. 10 ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള 49 നഗരങ്ങളില്‍നിന്നാണ് ബെംഗളൂരുവിന്റെ നേട്ടം. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പട്ടിക പുറത്തുവിട്ടത്.

പുണെ, അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്ദോര്‍, ഗ്രേറ്റര്‍ മുംബൈ തുടങ്ങിയ നഗരങ്ങളാണ് ബെംഗളൂരുവിന് പിന്നിലുള്ളത്. ശ്രീനഗറാണ് ഏറ്റവും പിന്നില്‍. ഡല്‍ഹി പട്ടികയില്‍ 13-ാം സ്ഥാനത്താണ്.

10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സില്‍ ഷിംലയാണ് ഒന്നാംസ്ഥാനത്ത്. 62 നഗരങ്ങളുടെ പട്ടികയില്‍ മുസാഫര്‍പുറാണ് ഏറ്റവും പിന്നില്‍. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ളിടങ്ങളിലെ മുന്‍സിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2020ല്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഒന്നാംസ്ഥാനത്തെത്തി.

×