‘ഞാന്‍ കൊവിഡ് രോഗിയാണ്… എന്നെ ചികിത്സിക്കണം…’; ബംഗ്ലാദേശില്‍ നിന്നും പുഴനീന്തിക്കടന്ന് ഇന്ത്യയിലെത്തിയ യുവാവിന്റെ അപേക്ഷ കേട്ട് അമ്പരന്ന് ഇന്ത്യൻ സൈനികർ

New Update

ദിസ്പുര്‍: ബംഗ്ലാദേശില്‍ നിന്നും പുഴനീന്തിക്കടന്ന് ഇന്ത്യയിലെത്തിയ യുവാവിന്റെ അപേക്ഷ കേട്ട് അമ്പരന്ന് ഇന്ത്യൻ സൈനികർ. ‘ഞാന്‍ കൊവിഡ് രോഗിയാണ്… എന്നെ ചികിത്സിക്കണം…’ എന്നായിരുന്നു ഇയാളുടെ അപേക്ഷ. അബ്ദുള്‍ ഹക്കീം എന്ന് പേരുള്ള 30കാരനാണ് അസമിലെ അതിര്‍ത്തി പ്രദേശത്തുള്ള കുഷിയാര നദി നീന്തിക്കടന്ന് ഞായറാഴ്ച രാവിലെ ഇന്ത്യയില്‍ എത്തിയത്.

Advertisment

publive-image

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബി.എസ്.എഫ് സേനാംഗങ്ങളെ വിവരമറിയിക്കുകയും തുടര്‍ന്ന് ഇവര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ താൻ കോവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തിയത്.ബംഗ്ലാദേശിലെ സുനംഗഞ്ച് സ്വദേശിയാണ് താനെന്നും രോഗത്തിന് ചികിത്സ തേടിയാണ് താന്‍ നദി നീന്തിക്കടന്നതെന്നുമായിരുന്നു ഇയാള്‍ ബി.എസ്.എഫുകാരോട് പറഞ്ഞത്.

യുവാവ് കൊവിഡ് ബാധിതനാണെന്ന് പറഞ്ഞതിനാല്‍ ഈ മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്.കടുത്ത പനിയും ആരോഗ്യ പ്രശ്‌നങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബി.എസ്.എഫുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് അധികൃതര്‍ ബോട്ടിലെത്തി ഇയാളെ തിരികെ കൊണ്ടു പോയി.

covid 19 corona virus
Advertisment