സർക്കാർ പൂഴ്ത്തിവച്ചത് 20,913 കോവിഡ് മരണങ്ങൾ; എണ്ണം സർക്കാർ അതിഭീകരമായി പൂഴ്ത്തിവെയ്ക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി

New Update

publive-image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർക്കാർ അതിഭീകരമായി പൂഴ്ത്തിവെയ്ക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി ആരോപിച്ചു. 20,913 മരണങ്ങളാണ് സംസ്‌ഥാന സർക്കാർ ഇത്തരത്തിൽ പൂഴ്ഴ്ത്തി വച്ചതെന്ന് ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സർക്കാർ പൂഴ്ത്തി വച്ച കോവിഡ് മരണ കണക്കുകൾ പുറത്തു കൊണ്ടുവരാൻ ജനകീയ ക്യാമ്പയിൻ ആരംഭിക്കുകയാണെന്നും എം.പി പറഞ്ഞു.

Advertisment

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനത്താണ് കേരളം. 61,81,247 കേസുകളുമായി മഹാരാഷ്ട്ര ഒന്നാം സ്‌ഥാനത്ത്‌ നിൽക്കുമ്പോൾ 31,03,310 കേസുകളുമായി കേരളം രണ്ടാം സ്‌ഥാനത്താണ്. ഇന്ത്യയിലെ 3,09,86,807 കേസുകളിൽ പത്ത് ശതമാനവും കേരളത്തിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള കേരളത്തിലാണ് പത്ത് ശതമാനം ആക്റ്റീവ് കേസുകൾ.

മരണനിരക്കിലും കേരളം മുന്നിലാണ്. 4,12,019 മരണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 14,938 മരണങ്ങളാണ് കേരളത്തിലെ സർക്കാർ കണക്ക്.ജൂലൈ 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ തമിഴ്‌നാട്ടിൽശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) രണ്ട് ശതമാനവും മഹാരാഷ്ട്രയിൽ 4 ശതമാനവും ആയിരുന്നു. എന്നാൽ കേരളത്തിൽ ഇത് 10 ശതമാനത്തിനു മുകളിലാണ്. ഇന്ത്യയിലാകെ ഇതേ കാലയളവിൽ 2.3 ശതമാനം മാത്രമാണ് ടി.പി.ആർ.

കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർക്കാർ പൂഴ്ത്തിവെയ്ക്കുകയാണ്. ആരോഗ്യ വിദഗ്ധരുടെ കണക്ക് പ്രകാരം സർക്കാർ പറയുന്നതിനേക്കാൾ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തിൽ സംസ്‌ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാൽ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ കണക്ക് പ്രകാരം മരണ സംഖ്യ 10,602 ആണ്. അതായത് 2.4 ഇരട്ടി കൂടുതൽ.

കോവിഡ് മരണങ്ങൾ സംബന്ധിച്ച് ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചു കൊണ്ടാണ് സംസ്‌ഥാന സർക്കാർ കണക്ക് തയാറാക്കുന്നത്. കോവിഡാനന്തര മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ജൂലൈ 3 മുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ആദ്യ ദിവസം (ജൂലൈ 3) പുറത്തുവിട്ട പട്ടികയിൽ 33 ശതമാനവും പഴയ മരണം തിരുകികയറ്റിയതാണ്.

Advertisment