അധോലോകസംഘത്തിന്റെ പിടിയിലാണ് കേരളം: നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും: മുഖ്യമന്ത്രി ഇന്നലെത്തന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് ബെന്നി ബെഹനാൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: അധോലോകസംഘത്തിന്റെ പിടിയിലാണ് കേരളമെന്ന് ബെന്നി ബഹനാൻ എംപി. ആ സംഘത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്.

മുഖ്യമന്ത്രി ഇന്നലെത്തന്നെ രാജിവെക്കേണ്ടതായിരുന്നു. ധാർമ്മികത ഉണ്ടെങ്കിൽ കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ബെന്നി ബെഹനാൻ പ്രതികരിച്ചു.

സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്. മദ്യലഹരിമാഫിയ സംഘത്തിന്റെ ആസ്ഥാനം പാർട്ടി സെക്രട്ടറിയുടെ വീട്. മുഖ്യമന്ത്രിയുടെ മുഖ്യൻ ഇന്നലെ പിടിയിലായി. പാർട്ടി സെക്രട്ടറിയുടെ മകൻ ഇന്ന് പിടിയിലായി. നൂറാം വാർഷികം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ നിന്ന് ലഭിച്ച ചരിത്ര സംഭാവനയാണ് ഈ രണ്ട് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

×