Advertisment

മുന്നൂറ് രൂപയുടെ പരിപ്പിന്റെ കിറ്റ് കൊടുത്തിട്ട് ജനങ്ങളെ പറ്റിച്ച് ആ പരിപ്പിന്റെ ഭക്ഷണം കഴിച്ച് കീഴ് വായു വിടുന്നതിന് പകരം സൈബര്‍ പോരാളികള്‍ എന്നെയോ സത്യം പറയുന്നവരെയോ തെറി പറഞ്ഞിട്ട് കാര്യമില്ല...അന്തംകമ്മി നുണ പറയുന്നതുപോലെ, സുഡാപ്പി കൊങ്ങി രാഷ്ട്രീയ ലാഭത്തിന് വേണ്ടി, നക്കാപിച്ച കൈക്കൂലിക്കും അഴിമതിക്കും വേണ്ടി നടക്കുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു നടക്കുന്നതുപോലെയല്ല, പച്ചയ്ക്ക് പറയുന്ന ബെന്നിച്ചേട്ടന്‍...വൈറ്റില മേല്‍പ്പാലം വൈകിപ്പിച്ചെന്ന് ഞാന്‍ ഹൈക്കോടതിയില്‍ തെളിയിക്കും... സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെന്നി ജോസഫ് ജനപക്ഷം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം മൂന്ന് മാസം മുൻപേ പൂർത്തിയായതാണെന്ന് വ്‌ളോഗർ ബെന്നി ജോസഫ് ജനപക്ഷം. തെരഞ്ഞെടുപ്പിന് വേണ്ടി പാലം പണിയും ഉദ്ഘാടനവും വൈകിപ്പിച്ചെന്ന് താൻ ഹൈക്കോടതിയിൽ തെളിയിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. മേൽപാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിച്ചാൽ മുകൾഭാഗം മെട്രോ റെയിലിൽ തട്ടുമെന്ന ആരോപണം ബെന്നി ജോസഫ് ആവർത്തിച്ചു.

കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികൾ വേണ്ടി വരും. പണ്ട് മാരുതി, വാനും ഫോർഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലേയറുകളായാണ്. അങ്ങനത്തെ വാഹനങ്ങൾ വരുമ്പോൾ വീണ്ടും മെട്രോ പൊളിക്കാൻ പറ്റില്ല എന്നാണ് താൻ പറഞ്ഞതെന്നും ബെന്നി ഫേസ്ബുക്ക് ലൈവിൽ പ്രതികരിച്ചു.

പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ പോയാൽ മുട്ടുമെന്ന് പറഞ്ഞവർ കൊജ്ഞാണൻമാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ‘പച്ചയ്ക്ക് പറയുന്നു’ അവതാരകൻ മറുപടിയുമായി എത്തിയിരിക്കുന്നത്.

ബെന്നി ജോസഫ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെ

‘300 ലക്ഷം കോടി രൂപ ഖജനാവിന് കടമുള്ളപ്പോൾ, മൂന്ന് തലമുറകൾ പണിയെടുത്താൽ തീരാത്ത കടമുള്ളപ്പോൾ മുന്നൂറ് രൂപയുടെ പരിപ്പിന്റെ കിറ്റ് കൊടുത്തിട്ട് ജനങ്ങളെ പറ്റിച്ച് ആ പരിപ്പിന്റെ ഭക്ഷണം കഴിച്ച് കീഴ് വായു വിടുന്നതിന് പകരം സൈബർ പോരാളികൾ എന്നെയോ സത്യം പറയുന്നവരെയോ തെറി പറഞ്ഞിട്ട് കാര്യമില്ല. സന്മസുള്ളവർ എന്റെ വൈറ്റില പാലം വീഡിയോ ഒന്നു കൂടി കാണണം. വണ്ടി കുനിയുമോ എന്നത് തലക്കെട്ടാണ്. പാലം പണി തീർന്ന് കിടക്കുകയാണ്, ടാറിങ്ങ് കഴിഞ്ഞു ആ പാലം എത്രയും പെട്ടെന്ന് ഉദ്ഘാടനം ചെയ്യണം എന്ന് ആവശ്യപ്പെടുന്നതായിരുന്നു ആ വീഡിയോ.

അന്തംകമ്മി നുണ പറയുന്നതുപോലെ, സുഡാപ്പി കൊങ്ങി രാഷ്ട്രീയ ലാഭത്തിന് വേണ്ടി, നക്കാപിച്ച കൈക്കൂലിക്കും അഴിമതിക്കും വേണ്ടി നടക്കുന്ന പ്രവർത്തകർ പറഞ്ഞു നടക്കുന്നതുപോലെയല്ല, പച്ചയ്ക്ക് പറയുന്ന ബെന്നിച്ചേട്ടൻ പറയുന്നത്. എന്റെ വൈറ്റില പ്രോഗ്രാമിൽ അന്തം കമ്മികൾ നുണ പ്രചരിപ്പിക്കുകയാണ്. വൈറ്റില മേൽപാലവും മെട്രോ റെയിലും തമ്മിലുള്ള ഉയരത്തേക്കുറിച്ചാണ്.

ആടിനെ പട്ടിയാക്കുന്ന മണ്ടൻ അണികൾ. നേതാക്കൻമാർ എന്തുപറഞ്ഞാലും, സ്വന്തം പെങ്ങളെ പീഡിപ്പിച്ചിട്ടും പാർട്ടി അന്വേഷണ റിപ്പോർട്ടിൽ തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതിവെയ്ക്കുന്ന സമൂഹത്തോട് എനിയ്‌ക്കൊന്നു പറയാനില്ല. അന്തംകമ്മികളോട് എന്ത് പറയാനാ? എന്നെ എരപ്പാളിയെന്നോ തന്തയ്‌ക്കോ വിളിക്കുന്നവരുടെ മാതാപിതാക്കൾക്ക് ആയിരം മടങ്ങായി സമർപ്പിക്കുകയാണ്. അനാവശ്യമായി തെറിപറയുന്നു. നേരായി പറയുന്ന തെറികളും വിമർശനങ്ങളും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്. 300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയരുത്. എന്നെ തെറി പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.

ആ വിഡീയോയിൽ ഞാൻ പറഞ്ഞത് ഇങ്ങനെയാണ്. കൊച്ചി ഒരു വ്യവസായ നഗരമാണ്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികൾ വേണ്ടി വരും. പണ്ട് കാലത്ത് നമ്മുടെ മാരുതി, വാനും ഫോർഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലേയറുകളായാണ്. അങ്ങനത്തെ വാഹനങ്ങൾ വരുമ്പോൾ വീണ്ടും മെട്രോ പൊളിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ആരേയും കുറ്റപ്പെടുത്തിയല്ല.

ഈ പാലം പണിയുമ്പോൾ ഒരു രണ്ട് മീറ്റർ കൂടി പൊക്കിയാൽ, അല്ലെങ്കിൽ ഒരു മീറ്റർ പൊക്കിയാൽ മൂന്ന് ലേയറുള്ള, ഇന്ന് കൊച്ചി തുറമുഖത്ത് വരുന്ന ഹെവി ഇൻഡസ്ട്രി സാധനങ്ങൾ അതിൽ കൂടി കൊണ്ടുപോകാമെന്നാണ് ഞാൻ പറഞ്ഞത്. ദയവായി പച്ചയ്ക്ക് പറയുന്ന ബെന്നി ജോസഫിനെയോ നാട്ടിൽ നന്മ നടക്കണമെന്ന് ആഗ്രഹിക്കുന്നവർ അഴിമതിയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ എന്റെ വീഡിയോ ഒന്നുകൂടി കാണുക. പാലം പണി കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പിന് വേണ്ടി ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഞാൻ പ്രധാനമായും പറഞ്ഞത്. പാർട്ടി നേതാക്കൻമാരുടെ കാലുനക്കി അന്തംകമ്മികൾ, കൊങ്ങികൾ, സുഡാപ്പികൾ, അവനവന്റെ നേതാക്കൻമാരും ചില മന്ത്രിമാരും നടത്തുന്ന അഴിമതിയ്ക്കും കൂട്ടുനിൽക്കുന്ന അണികളാണ് നമ്മുടെ നാടിന്റെ ശാപം.

വൈറ്റില പാലത്തേക്കുറിച്ച് നിങ്ങൾ എന്തുപറഞ്ഞാലും ശരി സർക്കാർ വൈറ്റില മേൽപാലം മനപൂർവ്വം വൈകിപ്പിച്ചെന്ന് ഞാൻ ഹൈക്കോടതിയിൽ തെളിയിക്കും. ഈ ബെന്നി ജോസഫ് നട്ടെല്ലുള്ളവനാ. വൈറ്റില പാലം പണി തീർന്ന് കിടന്നിട്ട് മൂന്ന് മാസം കഴിഞ്ഞു.

വി ഫോർ കൊച്ചി പ്രവർത്തകരെ അറസ്റ്റ് ചെയ്തല്ലോ. നിയമസഭയിൽ കംപ്യൂട്ടർ തല്ലിപ്പൊളിച്ച് സ്പീക്കറുടെ കസേര എറിഞ്ഞു. എംഎൽഎ ഒരു മന്ത്രിയുടെ കൈയിൽ പട്ടി കടിക്കുന്നതുപോലെ കടിച്ചു.

കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയപ്പോൾ കേരള പൊലീസ് ഇവിടെ ഉണ്ടായിരുന്നില്ലേ? കെഎസ്ആർടിസി ബസ് കത്തിക്കുകയും ചില്ല പൊട്ടിക്കുകയും ടയറിന്റെ കാറ്റ് കുത്തുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്തു. വി ഫോർ എന്ന പുതിയ സംഘടനയിൽ സത്യസന്ധരായ ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ 30ഉം 50ഉം വർഷം പ്രായമുള്ള കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയും ഭയപ്പെട്ടു. രാഷ്ട്രീയം വ്യവസായമാക്കി നക്കിത്തിന്നുന്ന രാഷ്ട്രീയ നേതാക്കൻമാർ പേടിച്ചു.

വി ഫോർ കൊച്ചി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിലും പലയിടത്തും കോൺഗ്രസിനേയും സിപിഐഎമ്മിനേയും അട്ടിമറിച്ച് രണ്ടാമതെത്തി. വെറും അഞ്ച് മാസം മാത്രം പ്രായമുള്ള വി ഫോർ കൊച്ചി എന്ന ചെറുപ്പക്കാരുടെ സംഘടനയെ കുതന്ത്രം കൊണ്ടും നുണ പ്രചാരണം കൊണ്ടും പരദൂഷണം പറഞ്ഞും തോൽപിക്കാമെന്ന് വിചാരിച്ചാൽ പുതിയ തലമുറയിലെ പിളേളർ നിങ്ങളുടെ ചെപ്പയ്ക്ക് അടിയ്ക്കും. ഭരണകൂടത്തിന്റേയും നേതാക്കൻമാരുടേയും ഓശാന പാടുന്നവരല്ല, വി ഫോർ കൊച്ചിയും ട്വന്റി ട്വന്റിയും ജയിച്ചാൽ ഇവിടെ ഭരിക്കാൻ പോകുന്നത് നിങ്ങളായിരിക്കും.

പാലാരിവട്ടം പാലത്തിന് വേണ്ടി ഞാൻ അടിവസ്തം ഊരിക്കൊടുത്തു. ഇനി നിങ്ങളുടെ അടിവസ്ത്രം സർക്കാർ ഊരിയെടുക്കാൻ പോകുകയാണ്. 300 കോടി കടമെടുത്തിട്ട് കിഫ്ബി എന്നൊക്കെ പറഞ്ഞ് കടം മേടിച്ച് നമുക്ക് കിറ്റ് തന്നിട്ട് ആ കിറ്റ് തിന്നിട്ട് എന്നേയും കെമാൽ പാഷയേയും ജയശങ്കറേയും നിപുൺ ചെറിയാനേയും എന്തിന് തെറിപറയുന്നു. വിദ്യാഭ്യാസവും സത്യസന്ധതയുമുള്ള ചെറുപ്പകാരുടെ വി ഫോറിനെ അഴിമതി രാഷ്ട്രീയക്കാർ പേടിക്കുകയാണ്.

Advertisment