യുകെ:യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തിപ്രെസ്റ്റണിൽ മലയാളി മരണം. പ്രെസ്റ്റണിൽ ഏവർക്കും സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് വിടപറഞ്ഞിരിക്കുന്നത്. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. മാൻവെട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമായ പരേതനായ ബെന്നി ജോസഫ് നാട്ടിൽ കല്ലറ പുത്തൻപള്ളി ഇടവകാംഗമാണ്.
ഇന്ന് രാവിലെ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ മകനാണ് കണ്ടെത്തുന്നത്. ഉടൻ തന്നെ ആംബുലൻസും പാരാമെഡിക്‌സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു എന്ന് പാരാമെഡിക്‌സ് സ്ഥിരീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഭാര്യ സുബി റോയൽ പ്രെസ്റ്റൺ ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ എന്നിവർ.
ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. റോയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ആദരാജ്ഞലികൾ