30
Friday September 2022

‘ബത്ഹയിലേക്കുള്ള വഴി’ മഴകിനാവുകളുടെ ജീവിത വഴി

സമദ് കല്ലടിക്കോട്
Thursday, August 13, 2020

റഫീഖ് പന്നിയങ്കര എഴുതിയ ‘ബത്ഹയിലേക്കുള്ള വഴി’ എന്ന കഥാസമാഹാരം വായിച്ചുകഴിഞ്ഞപ്പോൾ വീണ്ടും പ്രവാസഭൂമികയിൽ എത്തിയതായി അനുഭവപ്പെട്ടു.സ്ഥിരവിരസമായ പ്രവാസത്തിന്റെ നിത്യമായ ജോലിയും ഉറക്കവും മാത്രമല്ല ബത്ഹയിലെ വഴിയിൽ ഉള്ളത്.

ജീവിതത്തിന്റെ ആസ്വാദന ക്ഷമത അന്യമായി പോകുന്ന മലയാള നാടിന്റെ മഴ തുള്ളികളും
ഇടിമുഴക്കങ്ങളും ഈ കഥകളിലുണ്ട്. ഏകാന്തയുടെ കൂട്ടിരിപ്പുമായി കാതങ്ങൾ പിന്നിട്ടു നിൽക്കുന്നതാണ് പ്രവാസം.

പ്രവാസം എന്നാല്‍ പരിഹാരമില്ലാത്ത ഒരേകാന്തതയാണെന്നും ഉരുകി തീരുന്ന മെഴുകുതിരിയാണെന്നും സ്നേഹം മരവിച്ചതായുള്ള പരാധീനതയാണെന്നും പല തരത്തിൽ വ്യാഖ്യാനിച്ചിരിക്കാം.എന്നാൽ ഈ ക്ഷണിക ജീവിതത്തിന് അർത്ഥവും ലക്ഷ്യവും പഠിപ്പിക്കുന്ന,സഹജമായ അനുഭൂതിദായകത്വം പ്രവാസത്തിന്റെ മാത്രം സവിശേഷതയാണ്.

ഏകാന്തതയുടെ തടവറയായി പ്രവാസം ശരിക്കും അനുഭവപ്പെടുക സൗദിയിൽ പ്രവാസി ആയിരിക്കുമ്പോഴാണ്.ജീവിതത്തിന്റെ ഒതുക്കുകളിലും നിഷ്ഠകളിലും തട്ടിനോവുന്ന സന്ദർഭങ്ങൾ അവിടുത്തെ പ്രത്യേക പരിതസ്ഥിതിയിൽ സ്വാഭാവികമാണ്.

പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുവാന്‍ ഈ കഥകളിലെ അകമെഴുത്തിൽ ചിലതൊക്കെയുണ്ട്.കഥാപാത്രങ്ങളുടെ സുപരിചിതത്വമാണ് ഈ കഥാസമാഹാരത്തിന്റെ പ്രത്യേകത.നാട്ടിൻപുറങ്ങളിൽ കണ്ടുമുട്ടുന്നവരാണ് ഇവരിൽ മിക്കവരും.

ആതുരമേഖലയിൽ ആയിരിക്കുമ്പോഴും എഴുത്തിനെ ദാർശനികമായും സഹൃദയമായും സമീപിച്ചത് കൊണ്ടാകും എഴുത്തുമായി ബന്ധപ്പെട്ട് അനേകം പുരസ്‌കാരങ്ങളും റഫീഖിനെ തേടി എത്തുകയുണ്ടായിട്ടുണ്ട്.

‘മഴ നനഞ്ഞ വീട്, ‘മൂച്വൽ ഫ്രണ്ട് നൂർജഹാൻ’ എന്നീ കഥകൾ അനുഭവങ്ങളുടെ തീക്ഷ്ണത വെളിവാക്കുന്നതും
സൗഹൃദ സമർപ്പണവുമാണ്.പ്രവാസത്തെ മാത്രമല്ല നാട്ടു ജീവിതത്തെ പുണർന്നു നിൽക്കുന്ന വൈകാരികവും സ്നേഹ നിർഭരവുമായ ലോകത്തെ അതിന്റെ കാവ്യാത്മകത്തിൽ എഴുതിയവയാണ് ഇതിലെ ഓരോകഥകളും.

ജീവിതത്തിന്റെ അടരുകളാണ് മൗലികമായ പശ്ചാത്തലം.ഒരുപാട് സഹൃദയർ ഈ എഴുത്തിന് പ്രോത്സാഹനം നൽകുന്നുണ്ട്.വായനയുടെ ആനന്ദത്തിനൊപ്പം ഒറ്റപ്പെട്ട മനസ്സുകളെ വല്ലാതെ ഇളക്കിമറിക്കും ഇവ.ഓരോ മനുഷ്യാവസ്ഥകളെയും എങ്ങനെ കഥാകാരൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ബെന്നിച്ചന്റെ സുവിശേഷം,കളർ പെൻസിൽ പോലുള്ള കഥകൾ വായിച്ചാൽ ബോധ്യമാകും.

കഥയിൽ അഭിരമിച്ചു പോകുന്ന അനുവാചകനെ ഗ്രാമത്തെയും പ്രവാസത്തെയും അതിലെ ആളുകളെയും തന്റെ തനതായ ഭാഷയിലൂടെ ബന്ധിപ്പിക്കുന്നു. പ്രവാസത്തിന്റെ ചൂടും കനലും എത്ര ഇണക്കമുള്ളവയാണ്.
ഒരുപക്ഷേ ലോകത്തെവിടെയുമുള്ള പ്രവാസത്തിലും റിയാദിന്റെ ശ്രദ്ധാ കേന്ദ്രമായ ബത്ഹ പോലുള്ള ഒരിടം വേറെയുണ്ടാകില്ല.

പ്രവാസത്തിന്റെ പൊതുബോധത്തിലും സംവാദത്തിലും ചർച്ചയിൽ പോലും ഈ തെരുവിന് ഇടമുണ്ടായിരിക്കും. വ്യാഴം സന്ധ്യക്ക് തുടങ്ങും ഓരോ വാരാന്ത്യത്തിലേയും ആളും ആരവവും.
ബത്ഹ ഒരു തിരക്കുള്ള ഇടനാഴി എന്നതിലുപരി സൗഹൃദത്തിന്റെ കരുത്തും ആയുസ്സും കിട്ടുന്ന പ്രാന്തപ്രദേശം കൂടിയാണ്.

ഒരു തണൽ മരത്തിന്റെ ചില്ല പോലെ നോവേറുന്ന പ്രവാസിക്ക് ഭാരം ഇറക്കാനുള്ള സങ്കടഗല്ലി.
ഓരോ ആഴ്ചയിലും ഈ ഗല്ലി ജ്വലിക്കുന്ന ഊർജ്ജമായും സഹനത്തിലേക്ക് പടർന്നു കയറുന്ന ഓര്മകളായും പ്രവാസിക്കൊപ്പമുണ്ടാകും.എല്ലാ ടെൻഷനുകളും ശമിക്കുന്ന ഇടമായും, ആത്മാവിന്റെ അഗാധതയെ തെളിച്ചം തേടുന്ന ഇടമായും കരുതിപോരുന്നവർ മലയാളി മാത്രമല്ല മറ്റു ദേശക്കാരും ഭാഷക്കാരുമുണ്ട്.

കാഴ്ച വൈവിധ്യത്തിന്റെ തുടക്കവും ഒഴുക്കുമുള്ള, ഒറ്റയിരുപ്പിന് വായിച്ച് തീരാവുന്ന കഥകൾ എന്ന് ഈ പുസ്തകത്തെ നിർവചിക്കുമ്പോൾ,ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും ഇതിലെ കഥകൾ
എവിടെ നിൽക്കുന്നുവെന്നത് വായിച്ചറിയേണ്ടത് തന്നെയാണ്.

റഫീഖിന്റെ കഥകളുടെ സവിശേഷത സാധാരണമായും അനാർഭാടമായും ജീവിത വ്യവസ്ഥകളെ, അതിന്റെ വൈരുദ്ധ്യങ്ങളെ, അവയുടെ തനിമയിലാവിഷ്കരിക്കുന്നു എന്നതാണ്. നഗരക്കൊയ്ത്ത് (കഥകൾ), കടൽദൂരം(കവിതകൾ) തുടങ്ങിയ രചനകളും റഫീഖിന്റേതാണ്.

ആനുകാലികങ്ങളിൽ വേറെയും നിരന്തരം എഴുത്തുകൾ. മാറ്റി നിർത്തപ്പെട്ടവരുടെ കഥകളാണവയിലേറെയും. പല തരത്തിലുള്ള തിരസ്കാരങ്ങൾ, നിരാസങ്ങൾ, ഏകാന്തതകൾ, പ്രത്യാശയുടെ
സാധ്യതകളും ആ എഴുത്തിൽ കൂടിക്കലർന്നു പടരുന്നുണ്ട്. ജീവിതത്തോടും ദാരിദ്ര്യത്തോടും പരാജയപ്പെടാതെ പ്രതിഷേധങ്ങളായി പൊരുതിയ കഥകൾ.

വളരെ സ്വാഭാവികമായതു സാധിക്കുന്നതിലെ കൗശലം ആകർഷണീയമാണ്. നിതാന്തമായ ഉൾവായനയും,
ചുറ്റുമുള്ളജീവിതങ്ങളെ സാകൂതം വീക്ഷിച്ചുമായിരിക്കണം അരികു ലോകങ്ങളിലേക്ക് അനായാസമായി നടന്നു ചെല്ലാൻ ഈ കഥാകാരന് കഴിയുന്നത്.

പ്രവാസത്തിന്റെ പരാധീനതകൾക്കിടയിൽ എഴുത്ത് ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന ആന്തരികവും സാമൂഹികവുമായ സാഹചര്യങ്ങളിൽ ശ്വാസം മുട്ടുമ്പോൾ,മണലാരണ്യത്തിൽ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്.

പ്രവാസത്തിലെ എഴുത്തും വായനയുമൊക്കെ മനുഷ്യരെ ആന്തരികമായി ഏറെ നവീകരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.പല ജാതി മനുഷ്യരിലൂടെ പലവിധ അനുഭവങ്ങളിലൂടെ പ്രവാസിയുടെ മാനവികമായ തലം വികസിക്കുന്നു.

പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ഒട്ടകപ്പാത തന്നെയാണ് റഫീഖിന് എഴുത്ത്. അയഥാർത്ഥ ലോകത്തിന്റെ വശ്യതകളിൽ നിന്ന് യഥാർത്ഥ ലോകത്തിലെ പരുക്കൻ നിലങ്ങളിലേക്ക്
വാക്കുകൾ എപ്പോഴും സഞ്ചരിക്കുകയാണ്. ഒരു സൗദിപ്രവാസിയെ സംബന്ധിച്ച്
എഴുത്തും സർഗാത്മകയും അക്ഷരാർത്ഥത്തിൽ കനലു കൊണ്ടുള്ളതാണ്. സ്വയം നിയന്ത്രിച്ചു കൊണ്ടേ അവർക്ക് എഴുതാനാവുകയുള്ളൂ.

അതിപ്രധാനമായ ഒരു സംഭവം എത്രത്തോളം ഹൃദയത്തെ സ്പർശിച്ചാലും വാക്കുകളുടെ സൂചി മുനയിലെ അവ അവതരിപ്പിക്കാനാവൂ. കണ്ടു മുട്ടിയ കഥാപാത്രത്തെ ബാഹ്യമായ അർത്ഥതലങ്ങളിൽ നിന്ന് ആന്തരികമായ അർത്ഥതലങ്ങളിലേക്ക് പ്രവേശിപ്പിക്കാൻ പലതും ഭയക്കേണ്ടവർ.

എങ്കിലും പ്രവാസത്തിൽ കാണുന്ന സ്നേഹവും സന്തോഷവും സഹിഷ്ണുതയും ജീവിതത്തിനു പുതിയൊരു നിര്‍വചനം തരുന്നുണ്ട്. പുസ്തകത്തിലെ19 കഥകളുടെയും വിജയം മനുഷ്യ ജീവിതവുമായുമായുള്ള അതിന്റെ സാദൃശ്യത്തിലാണെന്നു ഞാൻ വിശ്വസിക്കുന്നു.

കോഴിക്കോട്ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുതി കൊണ്ടിരിക്കെ പ്രവാസം ഉപേക്ഷിക്കേണ്ടി വന്നാലും മനസ്സിൽ ഈത്തപ്പഴത്തെക്കാൾ മധുരിക്കുന്ന സ്നേഹത്തിന്റെ ഓർമകളായിരിക്കും റഫീഖിന്റെ മനസ്സിൽ.

Related Posts

More News

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16,21,27, 28 എന്നീ ദിവസങ്ങളില്‍ ആണ്. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും ഇതു പോലെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം […]

പോളി സിസ്റ്റിക് ഓവറി സിൻഡ്രം [PCOS] ഇന്ന് സ്ത്രീകളിൽ കാണുന്ന സാധാരണമായ ഒരു അവസ്ഥയാണ്. ഇത് ക്രമം തെറ്റിയ ആർത്തവ ചക്രത്തിനും അമിതമായ പുരുഷ ഹോർമോണിന്റെ ഉത്പാദനത്തിനും [ഹിർസ്യുട്ടിസം] കാരണമാകുന്നു. പിന്നീടിത് അമിതമായ മുടി വളർച്ചയ്ക്കും അല്ലെങ്കിൽ കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലേക്കും നയിക്കുന്നു. അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ [കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ ] അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച […]

error: Content is protected !!