ബെവ്ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ബെവ്‌കോ; നാളെ നാല് ലക്ഷം പേര്‍ക്ക് ടോക്കണ്‍ നല്‍കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 29, 2020

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ബെവ്‌കോ. 50000 പേര്‍ക്ക് ടോക്കണ്‍ നല്‍കിയതായും നാളെ നാല് ലക്ഷം പേര്‍ക്ക് ടോക്കണ്‍ കൊടുക്കുമെന്നും ബെവ്‌കോ അറിയിച്ചു.

ആപ്പിന്റെ സാങ്കേതിക പരിമിതകളെക്കുറിച്ച് മന്ത്രി ടി.പി. രാമകൃഷ്ണ്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു.

×