ആശ്രാമത്തെ ബിവറേജ് ഔട്ട്ലെറ്റില്‍ നിന്ന് ഓള്‍ഡ് മങ്കിന്റെ ഫുള്‍ ബോട്ടില്‍ മോഷ്ടിച്ച യുവാവിനെ കണ്ടെത്തി, വന്നയുടനെ 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഒരു ഫുള്‍ ബോട്ടില്‍ എടുത്ത് രഹസ്യമായി അരയിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ !

New Update

കൊല്ലം: ആശ്രാമത്തെ ബിവറേജ് ഔട്ട്ലെറ്റില്‍ നിന്ന് ഓള്‍ഡ് മങ്കിന്റെ ഫുള്‍ ബോട്ടില്‍ മോഷ്ടിച്ച യുവാവിനെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Advertisment

publive-image

കഴിഞ്ഞ ദിവസം രാത്രി 8.45ന് ഔട്ട്ലെബിവറേജ് ഔട്ട്‌ലെറ്റിലെത്തിയ യുവാവാണ് കുപ്പി മോഷ്ടിച്ചത്. മാസ്‌കും നീല ഷര്‍ട്ടും ധരിച്ചെത്തിയ ഇയാളുടെ പെരുമാറ്റം വളരെ മാന്യമായ രീതിയിലായിരുന്നതിനാല്‍ ആരും സംശയിച്ചതുമില്ല. വന്നയുടനെ 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഒരു ഫുള്‍ ബോട്ടില്‍ എടുത്ത് രഹസ്യമായി അരയിലേക്ക് കയറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കുപ്പി എടുത്തതിന് ശേഷം മദ്യം വാങ്ങാനെത്തിയ മറ്റൊരാളുമായി സൗഹൃദം നടിച്ച് മോഷ്ടാവ് കൗണ്ടറിലേക്ക് നടക്കുകയും ഇയാളോട് താന്‍ പുറത്തുനില്‍ക്കാമെന്നു പറഞ്ഞ് യുവാവ് സ്ഥലം വിടുകയുമായിരുന്നു.

ഇയാള്‍ക്കൊപ്പം വന്നതാണെന്ന് ജീവനക്കാരെതെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രതി ഇങ്ങിനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വാളത്തുങ്കല്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞ പോലീസ് യുവാവിനെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.

bevco
Advertisment