New Update
ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവില്‍പന നടത്തിയ ബിവറേജ് ജീവനക്കാരന്‍ അറസ്റ്റില്‍. ബിവറേജ് ജീവനക്കാരന്‍ കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന്, എക്സൈസ് ഇന്‍സ്പക്ടര്‍ എസ് സതീഷും സംഘവും ചേര്‍ന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.
Advertisment
മദ്യശാലകള്‍ അവധിയായതിനാല്‍ അമിത ലാഭത്തില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയിലെ സെയില്‍സ് അസ്സിസ്റ്റന്റാണ് ഉദയകുമാര്‍.
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി ടി ഷാജി, കെ എസ് ലാല്‍ജി, പ്രസന്നന്‍, അനിലാല്‍, ധനലക്ഷ്മി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.