തിരുവനന്തപുരം

ബെവ് ക്യു ആപ്പിന്റെ കാര്യത്തിൽ വ്യക്തത ഇല്ല; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 16, 2021

തിരുവനന്തപുരം: ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും. ആപ്പിന്റെ കാര്യത്തിൽ വ്യക്തത വരാത്തതാണ് കാരണം. ബെവ് ക്യു ആപ് വേണ്ടെന്നാണ് എക്സൈസിന്റേയും ബെവ് കോയുടേയും നിലപാട്. ഇന്നു മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും

ബവ് കോയുടേയും എക്സൈസിന്റേയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ബവ് ക്യു ആപ് പിൻവലിക്കാൻ അനുവാദം നൽകിയത്. ബാറുകൾക്ക് മാത്രമായി ടോക്കൺ പോകുന്നുവെന്ന പരാതി കണക്കിലെടുത്തായിരുന്നു നടപടി.

വീണ്ടും ആപ് കൊണ്ടുവരേണ്ടെന്നാണ് ഇവരുടെ നിലപാട് അങ്ങനെയെങ്കിൽ പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കണം.

×