മദ്യം വാങ്ങാന്‍ ബെവ്ക്യു ആപ്പ് ആവശ്യമില്ല; ബെവ്ക്യു ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 16, 2021

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നുള്ളതിനാലാണ് ആപ്പ് റദ്ദാക്കിയത്. ലോക്ഡൗൺ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്.

കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു. ആപ്പ് പിൻവലിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആപ്പിൽ നിന്ന് ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്‌ലെറ്റുകളിലെ വിൽപനയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.

×