/sathyam/media/post_attachments/ZQ5hLetXSeJrN7i5AtGz.jpg)
കോഴിക്കോട്: ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ചേവായൂര്‍ സ്വദേശിയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഇദ്ദേഹം അവധിയിലായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്‌റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.