പഴയ മോഹന്‍ലാലിന് എന്തുപറ്റി: ഭദ്രന്‍

New Update

നടന്‍ മോഹന്‍ലാലിനെ നായകനാക്കി സ്ഫടികം ഉള്‍പ്പെടെയുള്ള ചിത്രങ്ങളൊരുക്കിയ ഭദ്രന്‍, ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു. കൊച്ചിയില്‍ സിനിമാ പാരഡൈസോ ക്ലബ്ബ്(സിപിസി) അവാര്‍ഡ് വേദിയില്‍ സംസാരിക്കവേയാണ് ഭദ്രന്‍ ഇത് പറഞ്ഞത്.

Advertisment

publive-image

സ്ഫടികം സിനിമയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'സ്ഫടിക'ത്തിന്റെ 4K വേര്‍ഷന്‍/ഡിജിറ്റല്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നതിനെ കുറിച്ച് പറയവേയാണ് ഭദ്രന്‍ ലാലിനെകുറിച്ച് പരാമര്‍ശിക്കുകയുണ്ടായത്.

സ്ഫടികത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ കാണുമ്പോള്‍ നാം മോഹന്‍ലാലിനെ നമിച്ച് പോകും, ഞാന്‍ ഇതിനകം മൂന്ന് പ്രാവശ്യം കണ്ടു, അഹങ്കാരത്തോടെ വിനയത്തോടെ പറയുകയാണ് എന്ത് പറ്റി ആ പഴയ മോഹന്‍ലാലിനെന്ന് തോന്നാറുണ്ട്, അദ്ദേഹത്തിന്റെ കുറവല്ല, അദ്ദേഹത്തിന്റെ മുമ്പിലേക്ക് നല്ല കഥകള്‍ കടന്നു ചെല്ലാത്തതാണ് പ്രശ്‌നം. ശ്യാം പുഷ്‌കരന് ഈ ചാന്‍സ് എടുക്കാവുന്നതാണ്, എന്നാണ് അദ്ദേഹം പറയുകയുണ്ടായത്.

സിപിസിയുടെ 2019-ലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം വൈറസ് എന്ന സിനിമയിലൂടെ നേടിയ ആഷിഖ് അബുവിന് പുരസ്‌കാരം നല്‍കാനായിട്ടായിരുന്നു ഭദ്രനെ വേദിയിലേക്ക് ക്ഷണിച്ചത്.

വിഖ്യാതനായ ചലച്ചിത്രകാരന്‍ പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍ എന്നും ഭദ്രന്‍ അഭിപ്രായപ്പെടുകയുണ്ടായി. മികച്ച തിരക്കഥാകൃത്തിനുള്ള സിപിസി പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്യാം പുഷ്‌കരന് ലഭിക്കുകയുമുണ്ടായി.

mohan lal bhadran malayalam movie
Advertisment