മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. വിവാഹ ശേഷം മലയാള സിനിമയ്ക്ക് ബ്രേക്ക് നല്‍കിയ താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്.
മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധനമാണ് ഭാവനയ്ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. ഇന്‍സ്റ്റഗ്രാമില്‍ പ്രിയപ്പെട്ട നടിയുടെ വിശേഷം ആരാഞ്ഞ് ആരാധകര്‍ എത്താറുണ്ട്.തിരിച്ചും അങ്ങനെ തന്നെയാണ്. തന്റെ ചെറിയ വിശേഷങ്ങള്‍ പോലും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ്.
ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇന്‍സ്‍പെക്ടര്‍ വിക്രമത്തിലെ പ്രിയപ്പെട്ട ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിലെ നന്നവളേ... നന്നവളേ... എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് 'ഇന്‍സ്‌പെക്ടര്‍ വിക്രം'. പ്രജ്വല്‍ ദേവരാജ് ആണ് ചിത്രത്തിലെ നായകന്‍. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ഗാനത്തിന് ലഭിക്കുന്നത്.
ശ്രീ നരസിംഹയാണ് ഇന്‍സ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്.