ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; കവർച്ച നടത്തിയത് ബിഹാറിലെ 'റോബിൻ ഹുഡ്' !

New Update

publive-image

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തര്‍ സംസ്ഥാന മോഷ്ടാവ് ബിഹാര്‍ സ്വദേശി ഇര്‍ഫാനാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായി. റോബിന്‍ഹുഡ് എന്ന പേരിലാണ് ബിഹാറില്‍ പ്രതി അറിയപ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment

ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ചുദിവസം മുമ്പ് പുലർച്ചെ ഭീമ ജ്വല്ലറി ഉടമയായ ഡോ ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ ആയിരുന്നു മോഷണം. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയി. ഇത് കൂടാതെ 60000 രൂപയും മോഷണം പോയി.

മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്പ് പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരുന്നത്.

Advertisment