ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നും മുടിവെട്ടിയതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തിലെ ആറുപേര്‍ക്ക് കോവിഡ് : ബാര്‍ബര്‍ഷോപ്പിലെ വസ്ത്രത്തില്‍ നിന്നോ കത്രിക അടക്കമുള്ള ഉപകരണങ്ങളില്‍ നിന്നോ രോഗം പടര്‍ന്നതെന്ന് വിലയിരുത്തല്‍

New Update

ഭോപ്പാല്‍ : ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നും മുടിവെട്ടിയതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തിലെ ആറുപേര്‍ക്ക് കോവിഡ് ബാധിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍ഗാവോണ്‍ ഗ്രാമത്തിലാണ് സംഭവം. ബാര്‍ബര്‍ഷോപ്പിലെത്തിയ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷോപ്പ് പൂട്ടുകയും, ഗ്രാമം അടയ്ക്കുകയും ചെയ്തു.

Advertisment

publive-image

ഗ്രാമവാസികളെ മുഴുവന്‍ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. 12 പേരാണ് സമീപദിവസം ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയത്. ഇതില്‍ ആറുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ബാര്‍ബര്‍ഷോപ്പിലെ വസ്ത്രത്തില്‍ നിന്നോ കത്രിക അടക്കമുള്ള ഉപകരണങ്ങളില്‍ നിന്നോ ആണ് രോഗം പടര്‍ന്നതെന്നാണ് വിലയിരുത്തല്‍. ഇന്‍ഡോറില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന ആള്‍ ഏപ്രില്‍ അഞ്ചിന് ഈ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തിയിരുന്നു.

ഇയാളില്‍ നിന്നാകാം മറ്റുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ബാര്‍ബര്‍ ഷോപ്പ് അധികൃതര്‍ പൂട്ടി സീല്‍വെച്ചു. ഗ്രാമവും അടച്ച്‌ നിരീക്ഷണത്തിലാക്കി. അതേസമയം ബാര്‍ബര്‍ക്ക് കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisment