ഭോപ്പാൽ: മധ്യപ്രദേശിൽ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയിട്ട് കാര്യമായൊന്നും കിട്ടാത്തതില്‍ നിരാശരായി കളക്ടര്‍ക്ക് കത്തെഴുതി വച്ച് കള്ളന്മാര്.
വീട്ടിൽ പണമില്ലെങ്കിൽ, നിങ്ങൾ വീട് പൂട്ടേണ്ടതില്ല, കളക്ടർ എന്നാണ് കള്ളന്മാര് എഴുതിവച്ചത്.
/sathyam/media/post_attachments/dGpngHQjWUvAILYEgn4r.jpg)
ദേവാസിലെ സിവിൽ ലൈൻ ഏരിയയിലെ ത്രിലോചൻ ഗൗറിന്റെ വസതിയിലാണ് മോഷണം നടന്നത്. ദേവാസിലെ ഖതേഗാവ് തഹസിൽ ഇപ്പോൾ എസ്ഡിഎം ആയി നിയമിതനായ ത്രിലോചൻ ഗൗർ കഴിഞ്ഞ 15-20 ദിവസമായി അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലായിരുന്നു.
വീടിനകത്ത് സാധനങ്ങൾ ചിതറിക്കിടക്കുകയും കുറച്ച് പണവും വെള്ളി ആഭരണങ്ങളും കാണാതാവുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം സംഭവം റിപ്പോർട്ട് ചെയ്തു.
In a strange incident of theft in Dewas, burglars not only broke into the house of a deputy collector but also left a note for him. "Jab paise nahi they toh lock nahi karna tha na collector! pic.twitter.com/mafaLj4gPC
— Anurag Dwary (@Anurag_Dwary) October 10, 2021
"നിലവിൽ ഖതെഗാവ് എസ്ഡിഎം ആയി നിയമിതനായ ത്രിലോചൻ ഗൗറിന്റെ സർക്കാർ വസതിയിൽ നിന്ന് 30,000 രൂപയും ചില ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. " ഇൻസ്പെക്ടർ ഉമറാവു സിംഗ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us