Advertisment

'വീട്ടിൽ പണമില്ലെങ്കിൽ നിങ്ങൾ വീട് പൂട്ടേണ്ടതില്ല കളക്ടര്‍' ! ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയിട്ട് കാര്യമായൊന്നും കിട്ടിയില്ല, കത്തെഴുതി വച്ച് കള്ളന്മാര്‍ !

New Update

ഭോപ്പാൽ:  മധ്യപ്രദേശിൽ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയിട്ട് കാര്യമായൊന്നും കിട്ടാത്തതില്‍ നിരാശരായി കളക്ടര്‍ക്ക് കത്തെഴുതി വച്ച് കള്ളന്മാര്‍.

വീട്ടിൽ പണമില്ലെങ്കിൽ, നിങ്ങൾ വീട് പൂട്ടേണ്ടതില്ല, കളക്ടർ എന്നാണ് കള്ളന്മാര്‍ എഴുതിവച്ചത്‌.

Advertisment

publive-image

ദേവാസിലെ സിവിൽ ലൈൻ ഏരിയയിലെ ത്രിലോചൻ ഗൗറിന്റെ വസതിയിലാണ് മോഷണം നടന്നത്. ദേവാസിലെ ഖതേഗാവ് തഹസിൽ ഇപ്പോൾ എസ്ഡിഎം ആയി നിയമിതനായ ത്രിലോചൻ ഗൗർ കഴിഞ്ഞ 15-20 ദിവസമായി അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലായിരുന്നു.

വീടിനകത്ത് സാധനങ്ങൾ ചിതറിക്കിടക്കുകയും കുറച്ച് പണവും വെള്ളി ആഭരണങ്ങളും കാണാതാവുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം സംഭവം റിപ്പോർട്ട് ചെയ്തു.

"നിലവിൽ ഖതെഗാവ് എസ്ഡിഎം ആയി നിയമിതനായ ത്രിലോചൻ ഗൗറിന്റെ സർക്കാർ വസതിയിൽ നിന്ന് 30,000 രൂപയും ചില ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. " ഇൻസ്പെക്ടർ ഉമറാവു സിംഗ് പറഞ്ഞു.

robbery case
Advertisment