/sathyam/media/post_attachments/xfAjC7CDX8CiX6EPDUDC.jpg)
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഭു​വ​നേ​ശ്വ​ർ ക​ലി​ത ബി​ജെ​പി​യി​ൽ. കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ലി​ത ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.
ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക​പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​നോ​ടു വി​യോ​ജി​ച്ച് രാ​ജ്യ​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് വി​പ്പാ​യി​രു​ന്ന ക​ലി​ത രാ​ജി​വ​ച്ചി​രു​ന്നു. ആ​സ​മി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു ഭു​വ​നേ​ശ്വ​ർ ക​ലി​ത.
ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ തീ​രു​മാ​ന​ത്തെ എ​തി​ർ​ക്കു​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്നാ​യി​രു​ന്നു ക​ലി​ത​യു​ടെ വാ​ദം. കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്.
ത​ക​ർ​ച്ച​യി​ൽ നി​ന്നു കോ​ൺ​ഗ്ര​സി​നെ ആ​ർ​ക്കും ര​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും ക​ലി​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാല്‍ അന്ന് രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ചു ശക്തമായി സംസാരിച്ച ശേഷമായിരുന്നു ഉച്ചയ്ക്ക് കലിതയുടെ മനംമാറ്റം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us