ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, March 4, 2021

വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ട ആവശ്യകതയെ കുറിച്ച്‌ പ്രതിപാദിക്കുന്നത്.

ഈ റിപ്പോര്‍ട്ടില്‍ ചൈനയെ എതിരാളി എന്ന വാക്കുകൊണ്ടാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ക്രമത്തില്‍ സൈനികമായും, സാമ്ബത്തികമായും, ടെക്‌നോളജിയുടെ സഹായത്താലും നിരന്തരമായി വെല്ലുവിളി ഉയര്‍ത്താന്‍ തക്ക പ്രാപ്തിയുള്ള എതിരാളിയാണ് ചൈന എന്നാണ് ആ രാജ്യത്തെ അമേരിക്ക നിര്‍വചിക്കുന്നത്.

ചൈനയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടുന്നതിനായി ജനാധിപത്യ ശക്തികളുമായി കൂടുതല്‍ സഖ്യം അനിവാര്യമാണ്. ഇവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം അമേരിക്ക മനസിലാക്കുന്നത്. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ ബൈഡന്‍ ഉറപ്പുനല്‍കുന്നു. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. അതിനായി ലോകമെമ്ബാടുമുള്ള സഖ്യങ്ങളും സൗഹൃദങ്ങളും പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കുന്നു. കാലങ്ങളായി റഷ്യയെ എതിര്‍ചേരിയില്‍ നിര്‍ത്തി വിദേശനയങ്ങള്‍ രൂപപ്പെടുത്തിയിരുന്ന അമേരിക്ക ചൈനയിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ റിപ്പോര്‍ട്ടിനുണ്ട്.

×