വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ എച്ച്1 ബി വിസകള്‍ പുനസ്ഥാപിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യു.എസിലെ വിസാ സംവിധാനമാണിത്​.
/sathyam/media/post_attachments/LY0YLloiWQtS6JHTmtMc.jpg)
അമേരിക്കൻ പൗരന്മാരുടെ ജോലി സംരക്ഷിക്കാൻ വിദേശത്തുനിന്നുള്ളവർക്കു നൽകി വന്നിരുന്ന എച്ച്1ബി വിസകൾ ഉൾപ്പെടെയുള്ളവ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈവർഷം അവസാനം വരെ സസ്പെൻഡ് ചെയ്തിരുന്നു. ട്രംപിന്റെ ഈ തീരുമാനം പക്ഷെ, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.
എന്‍ബിസി ന്യൂസ് സ്ംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്‍ഡര്‍ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ബൈഡന്‍ എച്ച്-1 ബി വിസ സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.ഈ രാജ്യത്തെ നിർമ്മിക്കുന്നതിൽ എച്ച്​ -1ബി വിസയിലെത്തിയവർക്ക്​ പ്രധാന പങ്കുണ്ടെന്ന്​ ബൈഡൻ വ്യക്​തമാക്കി. ക്രൂരമായ കു​ടിയേറ്റ നയങ്ങളാണ്​ ട്രംപ്​ ആവിഷ്​കരിച്ച്​ നടപ്പാക്കുന്നതെന്നും ബൈഡൻ വിമര്‍ശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us