തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ റെയില്‍വേ മന്ത്രി ബിജെപിയില്‍

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

Advertisment

publive-image

പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് ദിനേഷ് ത്രിവേദി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചിരുന്നു. തത്ത്വദീക്ഷയുള്ള നേതാവാണ് ദിനേഷ് ത്രിവേദിയെന്ന് ജെ പി നഡ്ഡ പറഞ്ഞു. നല്ല വ്യക്തിത്വത്തിന് ഉടമയായ ദിനേഷ് ത്രിവേദി, ഇത്രയും നാള്‍ തെറ്റായ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചത്. ഇന്ന് ശരിയായ പാര്‍ട്ടിയിലേക്ക് അദ്ദേഹം എത്തിയതായും ജെ പി നഡ്ഡ വ്യക്തമാക്കി.

അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപിക്ക് വേണ്ടി മത്സരിക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സജീവമായി പങ്കെടുക്കുമെന്ന് ദിനേഷ്് ത്രിവേദി അറിയിച്ചു. ബംഗാളിലെ ജനം തൃണമൂല്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച് കഴിഞ്ഞു. പുരോഗതിയാണ് അവര്‍ക്ക് വേണ്ടത്. മാറ്റത്തിന് വേണ്ടി അവര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് മമതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദിനേഷ് ത്രിവേദി 2011ലാണ് റെയില്‍വേ മന്ത്രിയായത്. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദിനേഷ് ത്രിവേദിയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു.

mamatha banerjee
Advertisment