നടിയെ കുളിപ്പിച്ച് ഗജ'രാജ' ! വൈറലായി ബിഗ്‌ ബോസ് താരം സാക്ഷി അഗര്‍വാളിന്‍റെ ഫോട്ടോഷൂട്ട്

New Update

publive-image

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി ഒരു 'വെറൈറ്റി' ഫോട്ടോഷൂട്ട്, നടിയെ ആന കുളിപ്പിക്കുന്ന സീന്‍. ബിഗ് ബോസ് താരമായ സാക്ഷി അഗര്‍വാളിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. കേരളത്തില്‍വച്ചായിരുന്നു ഈ ഫോട്ടോഷൂട്ട്.

Advertisment

ആനയുടെ പുറത്ത് പേടിയില്ലാതെ കയറിയിരിക്കുന്നതും കൊമ്പുകള്‍ക്കിടയില്‍ നില്‍ക്കുന്നതും തുമ്പിക്കൈില്‍ പിടിക്കുന്നതും ഒക്കെ ചിത്രങ്ങളിലുണ്ട് 'രാജ' എന്നു പേരുള്ള കൊമ്പനൊപ്പമുള്ള അനുഭവങ്ങളും സാക്ഷി വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു അനുഭവം ആയിരുന്നു ഇതെന്ന് സാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനായ 'കാല' എന്ന ചിത്രത്തിലെ നായികയായിരുന്നു സാക്ഷി. 'ആയിരം കിനാക്കള്‍' എന്ന മലയാള സിനിമയിലാണ് സാക്ഷി ആദ്യം അഭിനയിച്ചത്.

publive-image

എന്നാല്‍, പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്ന് വിമര്‍ശിച്ചുള്ള കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്ആലപ്പുഴയില്‍ വച്ച് നടന്ന ഫോട്ടോഷൂട്ടില്‍ ആനക്കൊമ്പനൊപ്പമാണ് സാക്ഷി പോസ് ചെയ്തിരിക്കുന്നത്. 'ഫാബ് ബൈ ഫൈസല്‍' എന്ന ഫാഷന്‍ ബ്രാന്‍ഡിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.

ഫോട്ടോഷൂട്ടിനിടയില്‍ തുമ്പിക്കൈയില്‍ വെള്ളമെടുത്ത് ആന നടിയെ കുളിപ്പിക്കുന്ന രസകരമായ രംഗവും സാക്ഷി പങ്കുവച്ചിട്ടുണ്ട്.

അതി സുന്ദരമായ ഫോട്ടോകള്‍ എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ പലരും വിമര്‍ശനങ്ങളുമായും രംഗത്തെത്തി. സ്റ്റാര്‍ വിജയ് ചാനലിലെ 'ബിഗ് ബോസ് സീസണ്‍- 3' യിലെ താരമാണ് സാക്ഷി അഗര്‍വാള്‍.

indian cinema
Advertisment