Advertisment

39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്ന കുടുംബം; ഇവിടെ ഭാര്യമാര്‍ തമ്മില്‍ കലഹമോ മരുമക്കളുടെ കുശുമ്പോ അമ്മായിഅമ്മ പോരോ ഇല്ല; താമസം നൂറു മുറികളുള്ള ഭീമന്‍ ബഹുനില വീട്ടില്‍; ലോകത്തിലെ ഏറ്റവും വലിയ ഈ കുടുംബം മിസോറാമിലുണ്ട്‌ !

New Update

39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്ന ഒരു വീടിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? മിസോറാമിലെ സിയോണ ചാനിന്റെ കുടുംബവിശേഷമാണിത്. ഇവര്‍ കഴിയുന്നതോ നൂറു മുറികളുള്ള ഒരു ഭീമന്‍ ബഹുനിലവീട്ടിലും .

Advertisment

publive-image

ഭാര്യമാർ തമ്മിൽ കലഹമോ മരുമക്കളുടെ വക അമ്മായിയമ്മപ്പോരോ ഇവിടെയില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. പല പ്രായത്തിലുള്ള കുടുംബാംഗങ്ങൾ സ്നേഹ ബഹുമാന സഹകരണങ്ങളോടെ ജീവിക്കുന്നു. ഭാര്യമാര്‍ക്കെല്ലാം ഡോര്‍മറ്ററി സൗകര്യമാണുള്ളത്.

എന്നാല്‍ സിയോണയ്ക്ക് തനിച്ചു വലിയ മുറിയുണ്ട്. ഭാര്യമ്മാര്‍ ഊഴം വെച്ചാണ് സിയോണയ്ക്കൊപ്പം കഴിയുക. മിസോറാമിലെ ഭക്തവാന്ഗ് ഗ്രാമത്തിലാണ് ഈ മെഗാകുടുംബം കഴിയുന്നത്‌. ആകെ 180 ആണ് വീട്ടിലെ അംഗസംഖ്യ. തമാശയ്ക്ക് പറഞ്ഞാൽ വേണമെങ്കിൽ ഒരു പഞ്ചായത്തായി ഈ വീടിനെ പ്രഖ്യാപിക്കാം.

17 വയസിലാണ്‌ സിയോണ ആദ്യമായി വിവാഹം കഴിച്ചത്. അവസാനവിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല. സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എല്ലാവരും ചിട്ടയോടു ഇവിടെ കഴിയണം എന്നതും ഇവരുടെ നിയമമാണ്. ഈ കുടുംബത്തിനു ആവശ്യമായ ആഹാരം ഉണ്ടാക്കുന്നതും രസകരമാണ്.

99 കിലോ വരെ ഒരു ദിവസം ഉപയോഗിക്കേണ്ടി വരാറുണ്ട്. ഒരു നേരത്തെ ആഹാരത്തിനു 30 കോഴികളെ വരെ കറി വയ്ക്കേണ്ടി വരാറുണ്ട്. 59 കിലോ കിഴങ്ങാണ്‌ വൈകുന്നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം വേണ്ടി വരിക. ഭക്ഷണകാര്യത്തിൽ ഈ കുടുംബം ഏറെക്കുറെ സ്വയംപര്യാപ്തമാണ്. അതിനായി വീടിനോട് ചേർന്നുള്ള വിശാലമായ കൃഷിത്തോട്ടത്തിൽ പച്ചക്കറികൃഷി ചെയ്യുന്നു. കോഴി, പന്നി വളർത്തൽ എന്നിവയുമുണ്ട്.

കുടുംബത്തിലെ എല്ലാ പുരുഷന്‍മാരും മരപ്പണിക്കാരാണ്. ഇവർക്കായി വീടിനോട്‌ ചേര്‍ന്നുതന്നെ മരപ്പണിശാലകളും കുട്ടികൾക്കായി സ്‌കൂളും കളിക്കാൻ മൈതാനവുമുണ്ട്.

ഒരു വര്‍ഷത്തില്‍ പത്ത്‌ വിവാഹം കഴിച്ച് സിയോൺ നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു. ബഹുഭാര്യാത്വം അനുവദിക്കുന്ന 'കാന' എന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്‌.

വയസ്സ് 75 ആയെങ്കിലും ഇനിയും കുടുംബം വികസിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് സിയോണ പറയുന്നു. അതിനായി അമേരിക്കയിൽ പോയി വിവാഹം കഴിക്കാനും തയാറാണെന്ന് സിയോണ കണ്ണിറുക്കി പറയുന്നു. 39 ഭാര്യമാരെ കൊണ്ട് തല്ക്കാലം തൃപ്തനാകാന്‍ സിയോണ ഒരുക്കമല്ല എന്ന് സാരം.

big family
Advertisment