ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു ആ പരിപാടിയ്ക്ക് ഞാനില്ല. അവിടെ പരദൂഷണമല്ലോ? അനാര്‍ക്കലി മരിക്കാര്‍

ഫിലിം ഡസ്ക്
Friday, January 15, 2021

തമിഴിലും തെലുങ്കിലും ആരംഭിച്ചതിന് പിന്നാലെ മലയാളത്തിലും ബിഗ് ബോസിന്റെ പുതിയ പതിപ്പ് ആരംഭിക്കാന്‍ പോവുകയാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ കൊണ്ടാണ് ഷോ തുടങ്ങുക. അതേ സമയം മത്സരാര്‍ഥികളെ കുറിച്ച്‌ ഇനിയും വ്യക്തമായ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാത്തതിനാല്‍ പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്ന് വരികയാണ്.

നേരത്തെ ബിഗ് ബോസില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റെന്ന പേരില്‍ പ്രചരിച്ച പട്ടികയില്‍ നടി അനര്‍ക്കലി മരിക്കാറും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഞാനും ബിഗ് ബോസിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. ആ പരിപാടിയ്ക്ക് ഞാനില്ല. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പോകുന്നില്ല. ബിഗ് ബോസ് ഇഷ്ടമൊക്കെയാണ്. കാണാറുമുണ്ട്. പക്ഷേ പരദൂഷണമല്ലേ അവിടെ എന്നാണ് അനാര്‍ക്കലി ചോദിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബിഗ് ബോസിന കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് നടി മറുപടി നല്‍കിയത്. മറുപടിയുമായി അനാര്‍ക്കലി കൂടി വന്നതോടെ പ്രചരിച്ചിരുന്ന പോസ്റ്ററിലെ പകുതി താരങ്ങളും ഷോ യില്‍ ഇല്ലെന്ന കാര്യം വ്യക്തമായി.

×