ബിഗ്‌ബോസ് വീട്ടില്‍ പുതിയ പ്രണയം പൂവിട്ടു ; പ്രദീപും രേഷ്മയും പ്രണയത്തില്‍ ..?

ഫിലിം ഡസ്ക്
Friday, January 24, 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ ഷോ തുടങ്ങി ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ വിശേഷങ്ങളുമായാണ് ബിഗ് ബോസ് വീട് പ്രേക്ഷകരുടെ ഇടയിലേക്ക് എത്താറുള്ളത്, ഇപ്പോൾ പരിപാടിയിലെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ഹെയർ ഡൈ ചെയ്യുന്നതിനായി രേഷ്മ സഹായിച്ചതിനാണ് പുതിയ പ്രേമ കഥ തുടങ്ങുന്നത്.

ഇത് എല്ലാവരും കൂടി പിടികൂടുകയായിരുന്നു ഇത് കൈവിട്ടുപോയി ഇനി പിടിച്ചാൽ കിട്ടില്ലെന്നും വീണ പറയുന്നു, കാര്യം ചോതിച്ചപ്പോളേക്കും രണ്ടുപേരുടെയും മുഖം ചുവന്നുതുടുത്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നവുമല്ലാനുള്ള നിലപാടിലായിരുന്നു പ്രദീപും രേഷ്മയും, ബിഗ് ബോസ്സിൽ പുതിയ പ്രണയം രേഷ്മയ്ക് മുപ്പതു വയസ്സ് പ്രദീപിന് മുപ്പത്തിയെട്ടു വയസ്സ് കുഴപ്പമൊന്നുമില്ല വിവാഹം കഴിക്കാമെന്നും.

ഇനി പൊന്നൂസ് എന്ന് പറഞ്ഞു രേഷ്മയുടെ പിന്നാലെ പോകരുതെന്ന് പരീകുട്ടിയോടു പറഞ്ഞു വീണ എല്ലാ ബിഗ് ബോസ്സിലും അങ്ങനെ ഒരു പ്രണയം ഉണ്ടാകും, ആദ്യ ബിഗ് ബോസ്സിൽ പേർളി ശ്രീനിഷ് ആണെകിൽ ഈ ബിഗ് ബോസ്സിൽ പ്രദീപ് രേഷ്മ ആണ് എന്ന് പരീകുട്ടി പറഞ്ഞു.

പ്രദീപുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു രേഷ്മയുടെ മറുപടി, പിന്നീട് പ്രണയിക്കാൻ എനിക്കു വിരോധമില്ലെന്നാണ് രേഷ്മ പറഞ്ഞത്, ബിഗ് ബോസ്സിലെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ബിഗ് ബോസ്സിലെ ആദ്യ പ്രണയം സുജോയും അലസാന്ദ്രയും ആയിരുന്നു എന്നാൽ ഇവർ ഇപ്പോൾ കൂടുതൽ സമയവും ഒന്നിച്ചിരിക്കുന്നില്ല പ്രണയം ഇവർ ഉപേക്ഷിച്ചു എന്നാണ് തോന്നുന്നത് ഇരുവരുടെയും ഉള്ളിൽ പ്രണയം ഉണ്ടെന്നു മറ്റു മത്സരാത്ഥികൾ ആദ്യം തന്നെ കണ്ടെത്തിയിരുന്നു, അതുകൊണ്ടാണോ എന്ന് അറിയില്ല ഇരുവരും ഇപ്പോൾ കൂടുതൽ അടുപ്പം കാണിക്കാറില്ല.

×