ഇത് ഏഴാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിപദത്തിൽ അദ്ദേഹം അവരോധിതനാകാൻ പോകുന്നത്. അതിശയകരമായ വസ്തുത അദ്ദേഹം ഇത്തവണയും തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല എന്നതാണ്.
/sathyam/media/post_attachments/ffZHfY73G0qOCjqH9oYw.jpg)
2005 മുതൽ പലതവണയായി മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ്‌കുമാർ കഴിഞ്ഞ 16 വർഷമായി തെര ഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഓരോ തവണയും ബീഹാറിലെ ഉപരിസഭയായ Vidhan Parishad (Legislative Council) ലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.
നിതീഷ്‌കുമാർ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനും സത്യസന്ധനുമായ നേതാവാണ്. അഴിമതിയും സ്വജന പക്ഷപാതവും ഭരണരംഗത്ത് അദ്ദേഹം അനുവദിക്കില്ല എന്നതിന് തെളിവാണ് 2015 ലെ RJD യുമായുള്ള ഭരണം അദ്ദേഹം അവസാനിപ്പിച്ചതുതന്നെ.
/sathyam/media/post_attachments/yc9pjlMxI5WGgw1hh4EA.jpg)
എങ്കിലും ചില തൻപ്രമാണിത്വവും ആദർശപരിവേഷവികസനവും അദ്ദേഹം നടപ്പാക്കാറുണ്ട്. ആന്റണി യെപ്പോലെ ,സുധീരനെപ്പോലെ. ബീഹാറിൽ ഏകപക്ഷീയമായി നടപ്പാക്കിയ മദ്യനിരോധനം വലിയ പരാജയമാണ്. നാടുനീളെ വ്യാജമദ്യവ്യാപാരം പൊടിപൊടിക്കുന്നു. ഖജനാവും ശുഷ്ക്കമായി. ഇപ്പോൾ മദ്യനിരോധനം പിൻവലിക്കാനുള്ള തീരുമാനമാകും അദ്ദേഹം ഉടനടി കൈക്കൊള്ളുക എന്ന് പറയപ്പെടുന്നു.
ബീഹാറിലെ ഹൈവേകളും നഗരപ്രാന്തങ്ങളിലെ റോഡുകളും മികച്ചനിലാവാരത്തിൽ നിർമ്മിച്ചതും അഴിമതി തടയാൻ ഒരു പരിധിവരെ വിജയിച്ചതുമൊഴിച്ചാൽ ഗ്രാമീണമേഖലകളുടെ ഉന്നമനത്തിനും ക്രൈമുകൾക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരം ഇനിയും അനേകകാതം അകലെയാണ്.
മറിച്ച് ബീഹാറിലെ തൊഴിലാളിവർഗ്ഗങ്ങൾക്കും , സാധാരണക്കാർക്കും ,വിദ്യാർത്ഥികൾക്കും ഇടയിൽ വളരെ യേറെ പോപ്പുലറായിക്കൊണ്ടിരിക്കുന്ന പഴയ നക്സലൈറ്റ് പ്രസ്ഥാനമായ സിപിഐ (ML) അഥവാ മാലേ അഥവാ കമ്യൂണിസ്റ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് , മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വെല്ലുവിളിയായി ഉയരുകയാണ്.
അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെ ഏതാണ്ട് പത്തോളം അഴിമതിക്കേസുകളിൽ വിചാരണനേരിടുന്ന ലാലു കുടുംബത്തിലെ മുൻമുഖ്യമന്ത്രിമാരായ ലാലു യാദവ് ,ഭാര്യ റാബ്‌റി ദേവി, മകനും മുൻ ഉപമുഖ്യമ ന്ത്രിയും ഇനി പ്രതിപക്ഷനേതാവുമാകാൻ പോകുന്ന തേജസ്വി യാദവ് ,മൂത്ത മകനും മുൻ ആരോഗ്യവകുപ്പു മന്ത്രിയുമായ തേജ് പ്രതാപ് യാദവ്, മകളും എം.പി യുമായ മീസാ ഭാരതി എന്നിവർക്കുള്ള യാദവരുടെ ശക്ത മായ പിന്തുണയും കരുത്തുറ്റ പ്രതിപക്ഷ നിരയും നിതീഷ് കുമാർ നേരിടാൻ പോകുന്ന വെല്ലുവിളികളാണ്. ഒപ്പം ഇവരെല്ലാം നടത്തിയ അഴിമതികളുടെ വിചാരണയും നടപടികളും മറ്റൊരു വെല്ലുവിളിയുമാണ്.
വിഖ്യാതമായ കാലിത്തീറ്റ കുംഭകോണത്തിലെ 5 കേസുകളിൽ രണ്ടെണ്ണത്തിൽ ശിക്ഷിക്കപ്പെട്ട ലാലുയാദവ് ഇപ്പോൾ ജയിലിലും ആശുപത്രിയിലുമായി കഴിയുന്നു. RJD നേതൃത്വം നൽകിയ മഹാസഖ്യം അധികാര ത്തെലേറുമെന്ന ശുഭാപ്തി വിശ്വസം കാത്തുസൂക്ഷിച്ചിരുന്ന ലാലു യാദവ് ഇപ്പോൾ നിരാശനാണ്. തെരഞ്ഞെടു പ്പ് ഫലത്തിനുശേഷം തന്നെക്കാണാൻ വന്ന മകൻ തേജസ്വിയോട് മുന്നണി വിപുലീകരണത്തിലൂടെ അധി കാരം കയ്യടക്കാനായുള്ള സാദ്ധ്യതകൾ തേടാനാണ് അദ്ദേഹം ഉപദേശം നൽകിയിരിക്കുന്നത്.
എന്തായാലും ഈ തെരഞ്ഞെടിപ്പിലൂടെ ദുർബലമായ ജനതാദൾ യുണൈറ്റഡ് പാർട്ടിക്ക് സഖ്യകക്ഷികൾ വച്ചുനീട്ടുന്ന മുഖ്യ മന്ത്രിപദവും നിയമസഭയിലെ കേവലഭൂരിപക്ഷവും കരുത്തരായ പ്രതിപക്ഷനിരയും ഒക്കെ രാഷ്ട്രീയ ത്തിലെ തന്ത്രശാലിയായ നിതീഷിന് അത്ര ശുഭകരമായ നാളുകളാകില്ല ഇനി സമ്മാനിക്കാൻ പോകുന്നത് എന്ന് വ്യക്തം..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us