Advertisment

'കണ്ണൂരിലാണേലും പുനെയിലായാലും എല്ലാ ഗവണ്മെന്റ് സെക്രട്ടറിമാർക്കും ഇ-ഓഫീസിലൂടെ എവിടെയിരുന്നും ഫയൽ നോക്കാനും ഉത്തരവിറക്കാനും സാധിക്കും എന്ന് ആദ്യം മനസിലാക്കുക. മനോരോഗികൾ അല്ലാത്തവർ വായിച്ചു മനസിലാക്കുക'-വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിജു പ്രഭാകര്‍ ഐഎഎസ്‌

New Update

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തിന് കാലത്താമസം വന്നത് താന്‍ പൂനെയില്‍ പോയതുകൊണ്ടാണെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിജു പ്രഭാകര്‍ ഐഎഎസ് രംഗത്ത്. എവിടെ നിന്നാണെങ്കിലും ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്ക് ഇ-ഓഫീസിലൂടെ ഫയല്‍ നോക്കാനും ഉത്തരവിറക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

ഞാൻ ഇപ്പോൾ കണ്ണൂർ ജില്ലയിൽ ഗവണ്മെന്റ് നിയോഗിച്ചപ്രകാരം കോവിഡ് ഡ്യൂട്ടിയിൽ ആണ് ഉള്ളത്. ഫോട്ടോയിൽ കാണുന്നത് ഇ-ഓഫീസ് ഇന്റെ സ്ക്രീൻ ഷോട്ട് ആണ് . കെഎസ്ആര്‍ടിസി സിഎംഡി പദവി കൂടാതെ 4 വകുപ്പിന്റെ സെക്രട്ടറി കൂടിയാണ്‌ . കണ്ണൂരിലാണേലും പുനെയിലായാലും എല്ലാ ഗവണ്മെന്റ് സെക്രട്ടറിമാർക്കും ഇ-ഓഫീസിലൂടെ എവിടയിരുന്നും ഫയൽ നോക്കാനും ഉത്തരവിറക്കാനും സാധിക്കും എന്ന് ആദ്യം മനസിലാക്കുക. ഇപ്പോൾ ഞാൻ ഇവിടെ ഇരുന്നു ഇറക്കിയ ഉത്തരവ് കെഎസ്ആര്‍ടിസിയിലെ പെൻഷൻ കാർക്ക് പെൻഷൻ നൽകാനുള്ള എംഒയു അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവാണ്.

കെഎസ്ആര്‍ടിസിയിലെ ശമ്പളം സാധാരണ ഓരോ മാസവും അഞ്ചാം തീയതിക്ക് അണ് കൊടുക്കുക . ഈ മാസം ഒരു പക്ഷെ ഇന്ന് കൊടുക്കാൻ പറ്റിയില്ല എന്ന് വന്നേക്കാം. അതിനു കാരണം ഞാൻ പൂനെയിൽ പോയത് കൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ മദ്യപിച്ചതിനോ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിനോ ഞാൻ കർശന നടപടി എടുത്ത ആരെങ്കിലും ആയിരിക്കാം ഒരു ഓൺലൈൻ മാധ്യമത്തിൽ വിളിച്ചു പറഞ്ഞു വാർത്ത വരുത്തിയത്.

സാധാരണ ഏതു വാർത്ത വന്നാലും ഞാൻ നല്ലതായാലും ചീത്തയായാലും പ്രതികരിക്കാറില്ല. (ഉത്തവാദിത്വമുള്ള മാധ്യമ പ്രവർത്തകർ കൊടുക്കുന്ന വാർത്തകൾ തെറ്റാണെങ്കിൽ ഔദ്യോഗികമായി വിശദീകരിക്കാറുണ്ട്). എന്നെ അറിയുന്നവർക്ക് ഞാൻ ആരാണ് എന്ന് അറിയാം. എല്ലാവരെയും ബോധിപ്പിക്കാൻ ശ്രമിക്കാറുമില്ല.

ഇന്ന് ഞാൻ കണ്ണൂർ ഡിപ്പോയിൽ എന്റെ സഹപ്രവർത്തകരെ കാണാൻ പോയി. ആഴ്ചയിൽ 4 ദിവസം 12 മണിക്കൂർ ഡ്യൂട്ടി ചെയ്താൽ പിന്നെയുള്ള മൂന്ന് ദിവസം ജോലിക്കു വരണ്ട എന്ന എന്റെ സർക്കുലർ ആരും കണ്ടിട്ടില്ല. സാർ പൂനെയിൽ ആണെന്നാണ് ഞാൻ കരുതിയത് എന്ന് ഒരാൾ എന്നോട് പറഞ്ഞു. നെഗറ്റിവ് വാർത്ത എല്ലാവരും കാണും . പ്രചരിപ്പിക്കും. ചിലർക്ക് പോസിറ്റീവ് വാർത്തകൾ വേണ്ട. മൂന്നു ദിവസം വരേണ്ട എന്ന പോസിറ്റീവ് സർക്കുലർ കാണാൻ ആളില്ല. ഇക്കൂട്ടർ മറ്റുള്ളവരെ പറ്റി അപവാദം പറഞ്ഞു പരത്തുക എന്ന മനോരാഗത്തിനു അടിമകളാണ്.

എന്റെ കെഎസ്ആര്‍ടിസി സഹപ്രവർത്തകരിൽ ഈ സ്ഥാപനത്തെ സ്നേഹിക്കുന്നവരാണ് കൂടുതൽ. അതുപോലെ കെഎസ്ആര്‍ടിസി രക്ഷപെടാനുള്ള അവസാന അവസരമാണ് അറിയുന്നവരാണ് അവർ. അവർക്കു വേണ്ടിയാണു ഞാൻ ഈ വിശദീകരണം എവിടെ നൽകുന്നത്. എന്തുകൊണ്ട് ശമ്പളം ഒരു ദിവസം താമസിക്കുന്നു എന്ന് വിശദീകരിക്കുന്നു.

ഈ വർഷത്തെ ബജറ്റ് ഗ്രാന്റിൽ ഉൾപ്പെടുത്തിയിരുന്ന 1000 കോടി രൂപയിൽ 4 മാസം കഴഞ്ഞപ്പോൾ മിച്ചം നാൽപ്പതു കോടി രൂപ മാത്രമേ ഉള്ളു. ശമ്പളത്തിന് 100 കോടി രൂപ ആവശ്യം ഉണ്ട്. അതും അടുത്ത 2 മാസത്തേക്കുള്ള തുകയും കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് കൊടുക്കാനുള്ള 350 കൊടിയും ചേർത്ത് 650 കോടി additional authorisation ആയി ആവശ്യപ്പെട്ടപ്പോൾ ഓണം കഴിഞ്ഞേ ഇത്രയും വലിയ തുക പരിഗണിക്കാനാവുള്ളൂ എന്ന് കാരണത്താൽ ധനകാര്യ വകുപ്പ് ഫയൽ മടക്കി. ഇതിനു മുൻപ് ഒരിക്കലും ധനകാര്യ വകുപ്പ് ശമ്പള ഫയൽ മടക്കിയിട്ടില്ല.

ഉടൻതന്നെ ഈ മാസത്തെ ശമ്പളത്തിനു മാത്രമായി 100 കോടി രൂപ നൽകണം എന്ന് ആവശ്യപ്പെട്ടു ഫയൽ വീണ്ടും ധനകാര്യ വകുപ്പിനയക്കുകയും ധനകാര്യ സെക്രട്ടറി അംഗീകരിച്ചു ഉത്തരവിനായി ഇന്ന് രാവിലെ ധനകാര്യ മന്ത്രിക്കു അയച്ചു. ഇന്ന് അദ്ദേഹം നിയമസഭയിൽ ആയതിനാൽ ട്രാൻസ്‌പോർട് മന്ത്രിയെ ഈ വിഷയം അറിയിക്കുകയും അദ്ദേഹം ഉടൻ ഇടപെട്ടു സഭയിലുള്ള ധനകാര്യമന്ത്രി ഫയൽ ഒപ്പു വച്ചു. ഇന്ന് ഉത്തരവിറക്കാം എന്നും നാളെ അല്ലെങ്കിൽ മറ്റെന്നാൾ ശമ്പളം നൽകാം എന്ന് പ്രതീക്ഷിക്കുന്നു.

മനോ രോഗികൾ അല്ലാത്തവർ വായിച്ചു മനസിലാക്കുക . മനോരോഗികൾ എന്നെ ഒന്ന് കൂടി ചീത്ത പറഞ്ഞു ഫേസ് ബുക്കിൽ എഴുതി മനോരോഗികൾ ആണെന്ന് വീണ്ടും തെളിയിക്കുക. പണ്ട് ഈ രോഗികൾ അവരുടെ മനോസുഖത്തിനായി ആരും കാണാതെ ബാത്‌റൂമിൽ തെറിയെഴുതി വെക്കുമായിരുന്നു. ഇപ്പോൾ ഇപ്പോൾ വീട്ടിൽ ഇരുന്നു ആരും കാണാതെ ഫേസ്ബുക്കിലാണ് എന്ന വ്യത്യാസം മാത്രം .

biju prabhakar
Advertisment