190 വോള്‍വോ ബസ് ഉണ്ട്, ഓടിക്കില്ല. 350 ജന്റം ബസ് ഉണ്ട് അതും ഓടിക്കില്ല; 550 വാഹനം വെറുതേ കിടക്കുകയാണ് വിവിധ ഡിപ്പോകളില്‍; ജീവനക്കാരെ എല്ലാം താന്‍ ആക്ഷേപിച്ചിട്ടില്ല, കാട്ടുകള്ളന്‍മാരെ കുറിച്ചാണ് പറഞ്ഞതെന്ന് ബിജു പ്രഭാകര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 17, 2021

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സി.എന്‍.ജി ബസ് വാങ്ങുന്നതിനെ ഒരുകൂട്ടും ജീവനക്കാരും ചില യൂണിയന്‍ നേതാക്കളും എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എം.ഡി ബിജു പ്രഭാകര്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു.

ജീവനക്കാരെ എല്ലാം താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും കാട്ടുകള്ളന്‍മാരെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം ഫെയിസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ചീഫ് ഓഫീസില്‍ ജോലി ചെയ്യുന്ന കഴിവുകെട്ട നാലഞ്ച് ഉദ്യോഗസ്ഥരെ മാറ്റണം പകരം നല്ല ഉദ്യോഗസ്ഥരെ കൊണ്ടുവരണമെന്നും ബിജുപ്രഭാകര്‍ പറഞ്ഞു.

190 വോള്‍വോ ബസ് ഉണ്ട്, ഓടിക്കില്ല. 350 ജന്റം ബസ് ഉണ്ട് അതും ഓടിക്കില്ല. 550 വാഹനം വെറുതേ കിടക്കുകയാണ് വിവിധ ഡിപ്പോകളില്‍. ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. പൊതുജനത്തിന്റെ 175 കോടി മുടക്കി വാങ്ങിയ ബസാണ്. ഓട്ടോമാറ്റിക് ഗിയര്‍ ഉള്ളത് കൊണ്ട് ജന്റം ബസ് ഓടിക്കാന്‍ പ്രയാമാണെന്ന് ചിലര്‍ പറയുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ വാഹനം പറ്റില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചെന്നും പറയുന്നു. അതൊക്കെ മറികടക്കാനല്ലേ സര്‍ക്കാരുള്ളത്. ഇവരാരും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നില്ല. ധനകാര്യമന്ത്രി പറഞ്ഞു 900 ബസ് കൊടുക്കാമെന്ന് പറഞ്ഞിട്ട് കോര്‍പ്പറേഷന്‍ വേണ്ടാന്ന് പറഞ്ഞു എന്നും ബിജുപ്രഭാകര്‍ പറഞ്ഞു.

ബസുകളുടെ മെയിന്റനന്‍സ് ചെലവ് കൂടുതലാണ്. നല്ല ബസ് വേണം. സിഎന്‍.സി ബസ് നല്ലതാണ്. ഡല്‍ഹിയിലും പൂനെയിലും അത് ആയിക്കഴിഞ്ഞു. ഇപ്പോള്‍ ഡീസലിന് 80 രൂപയാണ് വില. അഞ്ച് കൊല്ലം കഴിയുമ്പോള്‍ അത് 120 രൂപയാകും.

ടിക്കറ്റ് നിരക്ക് കൂട്ടാനൊക്കില്ല. കൂട്ടിയാല്‍ ആളുകള്‍ പൊതുഗതാഗതം ആളുകള്‍ ഉപേക്ഷിക്കും. കോര്‍പ്പറേഷന്‍ നിലനില്‍ക്കണമെങ്കില്‍ പരിഷ്‌ക്കരണം നടപ്പാക്കണം. സി.എന്‍.ജി ബസ് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

×