ബാർകോഴ ആരോപണം പിൻവലിക്കാൻ ജോസ്.കെ മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ്

New Update

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാർകോഴ ക്കേസ് പിൻവലിക്കാൻ കേരളാ കോണ്‍ഗ്രസ് (എം) നേതാവ്‌ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ്. ആദ്യം ഭീഷണിപ്പെടുത്തി, പീന്നീട് പണം വാഗ്ദാനം ചെയ്തു. ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

Advertisment

publive-image

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന കേരള കോണ്‍ഗ്രസിന് വേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. രാഷ്ട്രീയ ഗൂഗുഢാലോചന ഉണ്ടെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment