അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

New Update

ചെന്നൈ: ദേശീയപാതയില്‍ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായി പരിക്കേറ്റു. സേലം - കോയമ്പത്തൂര്‍ ഹൈവേയിലായിരുന്നു അപകടം.

Advertisment

publive-image

അജിത്തിനും അരുണിനുമാണ് പരിക്കേറ്റത്. കള്ളക്കുറിശ്ശിയില്‍ സ്വന്തം പ്രദേശമായ പളനിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുവീണ ബൈക്ക് തിരികെ റോഡിലേക്ക് പറന്നുവീഴുന്നത് വീഡിയോയില്‍ കാണാം. ബൈക്ക് പൂര്‍ണമായി തകരുകയും ചെയ്തു. പിന്നാലെ സഞ്ചരിച്ച കാറിലുള്ളവര്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്.

നിലത്തുവീണ് അബോധാവസ്ഥയിലായ അജിത്തിനെയും പരിക്കേറ്റ അരുണിനെയും പിന്നാലെ വന്ന യാത്രക്കാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞതായും പ്രതിയ്‌ക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

bike accident
Advertisment